ഇന്ത്യൻ തമിഴ് വംശജ നവനീതം നവി പിള്ളയ്ക്ക് സമാധാന നൊബേൽ

Published : Oct 09, 2026, 02:55 PM ISTUpdated : Oct 09, 2026, 03:04 PM IST
naveneetham navi pillai

Synopsis

ഇന്ത്യൻ തമിഴ് വംശജ നവനീതം നവി പിളളയ്ക്ക് 2026 ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം.

സ്റ്റോക്ക്ഹോം: ഇന്ത്യൻ തമിഴ് വംശജ നവനീതം നവി പിളളയ്ക്ക് 2026 ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം. മനുഷ്യാവകാശ പ്രവര്‍ത്തകയും നീതിന്യായ വിദഗ്ധയുമാണ് ദക്ഷിണാഫ്രിക്കൻ സ്വദേശിയായ നവനീതം നവി പിള്ള. യുഎൻ മനുഷ്യാവകാശ സംഘടന ഹൈക്കമ്മീഷണറായിരുന്നു. പലസ്തീതിനെ യുഎൻ സ്വതന്ത്ര കമ്മീഷൻ അധ്യക്ഷയാണ്.

മനുഷ്യാവകാശ സംരക്ഷണത്തിനും അന്താരാഷ്ട്ര നീതിന്യായ വ്യവസ്ഥയ്ക്കും നൽകിയ സമഗ്ര സംഭാവനകൾക്കാണ് പുരസ്കാരം. അന്താരാഷ്ട്ര ക്രിമിനൽ കോടതി, റുവാണ്ടയ്ക്കായുള്ള ഐക്യരാഷ്ട്രസഭ അന്താരാഷ്ട്ര ക്രിമിനൽ ട്രൈബ്യൂണൽ എന്നിവയിലെ സേവനത്തിലൂടെ നവനീതം പിള്ള പ്രശസ്തയാണ്. അന്താരാഷ്ട്ര നിയമരംഗത്തും മനുഷ്യാവകാശ സംരക്ഷണത്തിലും മാറ്റങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിദേശ പ്രൊഫഷണലുകളെ കുറിച്ചുള്ള ജെ ഡി വാൻസിന്‍റെ പരാമർശം; അമർഷം രേഖപ്പെടുത്തി ഇന്ത്യ
സൗദിയിലെ എയർപോർട്ടുകൾക്ക് പിന്നാലെ ഹൂത്തികളുടെ പുതിയ ഭീഷണി; ജോലിചെയ്യുന്നവർക്ക് മുന്നറിയിപ്പ്, ഭീഷണി ഇല്ലാതാക്കുമെന്ന് യെമൻ