വിദേശ പ്രൊഫഷണലുകളെ കുറിച്ചുള്ള ജെ ഡി വാൻസിന്‍റെ പരാമർശം; അമർഷം രേഖപ്പെടുത്തി ഇന്ത്യ

Published : Oct 09, 2026, 02:41 PM IST
jd vance

Synopsis

ഇന്ത്യക്കാർ യുഎസ് സമ്പദ് വ്യവസ്ഥയ്ക്കും പുരോഗതിക്കും നൽകിയ സംഭാവന അവഗണിക്കാനാവില്ല. അമേരിക്കയുടെ ചരിത്രം രൂപപ്പെടുത്തിയത് തലമുറകളായി കുടിയേറ്റക്കാരുടെ അധ്വാനവും സംരംഭകത്വവും കൂടിച്ചേർന്നാണെന്നും വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.

ദില്ലി: യുഎസിൽ ഇന്ത്യൻ കമ്പനികൾക്ക് ഗ്രീൻകാർഡിന് അപേക്ഷിക്കാനുള്ള നിയന്ത്രണം ഏർപ്പെടുത്തി വൈസ് പ്രസിഡന്‍റ് ജെ ഡി വാൻസ് നടത്തിയ പരാമർശത്തിൽ അമർഷം രേഖപ്പെടുത്തി ഇന്ത്യ. വിദേശ പ്രൊഫഷണലുകളെ ജെ ഡി വാൻസ് കരാർ തൊഴിലാളികളെന്ന് (ഫോറിൻ ഇൻഡെഞ്ചേർഡ് സെർവന്‍റ്സ്) എന്ന് വിശേഷിപ്പിച്ചതിലാണ് അമർഷം. അനാവശ്യ പരാമർശം എന്നാണ് വിദേശകാര്യ വക്താവ് രൺധ്വീർ ജയ്സ്വാൾ പ്രതികരിച്ചത്.

ഇന്ത്യക്കാർ യുഎസ് സമ്പദ് വ്യവസ്ഥയ്ക്കും പുരോഗതിക്കും നൽകിയ സംഭാവന അവഗണിക്കാനാവില്ല. അമേരിക്കയുടെ ചരിത്രം രൂപപ്പെടുത്തിയത് തലമുറകളായി കുടിയേറ്റക്കാരുടെ അധ്വാനവും സംരംഭകത്വവും കൂടിച്ചേർന്നാണെന്നും വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. സംഭവ വികാസങ്ങൾ ഇന്ത്യ നിരീക്ഷിച്ച് വരികയാണ്. എച്ച്1 ബി വീസകളുടെ സാധുതയെ ഇത് ബാധിക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

യുഎസ് ഗ്രീൻ കാർഡ് പദ്ധതിയിൽ നിന്ന് മുൻനിര കമ്പനികളെ ട്രംപ് ഭരണകൂടം വിലക്കിയിരിക്കുകയാണ്. ഇൻഫോസിസ്, ടിസിഎസ്, വിപ്രോ ഉൾപ്പെടെയുള്ള കമ്പനികൾ നടപടി നേരിട്ടു. എച്ച്-1ബി ​വിസ വ്യവസ്ഥകൾ ദുരുപയോഗം ചെയ്തെന്നാണ് ട്രംപ് ഭരണകൂടത്തിൻ്റെ വിശദീകരണം. മൈക്രോസോഫ്റ്റ്, അഡോബ് തുടങ്ങി ആഗോള ഭീമന്മാർക്കെതിരെയും നടപടിയുണ്ട്. ഈ കമ്പനികളിൽ നിന്നുള്ള പുതിയ പി ഇ ആര്‍ എം അപേക്ഷകൾ ഇനി സ്വീകരിക്കില്ല. നിലവിലുള്ള അപേക്ഷകളുടെ തുടർ നടപടികൾ നിർത്തി. കമ്പനികൾ ​വിദേശികളെ നിയമിച്ച് അമേരിക്കൻ പൗരന്മാരുടെ തൊഴിലവസരങ്ങൾ ഇല്ലാതാക്കുന്നു എന്നാണ് യുഎസ് വൈസ് പ്രസിഡൻ്റിൻ്റെ വിശദീകരണം. എച്ച്-1ബി വിസക്കാർക്ക് ഗ്രീൻ കാർഡിലേക്ക് മാറാനുള്ള ആദ്യ ഘട്ടമാണ് പി ഇ ആര്‍ എം. വിലക്ക് നിലവിൽ വന്നതോടെ യുഎസിൽ സ്ഥിരതാമസത്തിന് ശ്രമിക്കുന്ന പതിനായിരക്കണക്കിന് ഇന്ത്യൻ ഐടി ജീവനക്കാരുടെ ഭാവി അനിശ്ചിതത്വത്തിൽ ആയിരിക്കുകയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സൗദിയിലെ എയർപോർട്ടുകൾക്ക് പിന്നാലെ ഹൂത്തികളുടെ പുതിയ ഭീഷണി; ജോലിചെയ്യുന്നവർക്ക് മുന്നറിയിപ്പ്, ഭീഷണി ഇല്ലാതാക്കുമെന്ന് യെമൻ
കാലാവസ്ഥാ വ്യതിയാനത്തിന്‍റെ നേർക്കാഴ്ച മലയാളിയുടെ ക്യാമറയിലൂടെ; ആർ കെ ശ്രീജിത്തിന്‍റെ ഫോട്ടോ പ്രദർശനം 'ന്യൂയോർക്ക് ക്ലൈമറ്റ് വീക്കി'ൽ