
സ്റ്റോക്ക്ഹോം: ഈ വര്‍ഷത്തെ വൈദ്യശാസ്ത്രത്തിനുളള നൊബേല്‍ പുരസ്കാരം മൂന്നു പേര്‍ പങ്കിട്ടു. അമേരിക്കൻ, ജർമ്മൻ ഗവേഷകരായ കാള്‍ അലക്സണ്ടാര്‍ ഡൈയ്സറോത്ത്, പീറ്റര്‍ ഹെഗ്മാന്‍, ഗയോര്‍ക് നഗേല്‍ എന്നിവർക്കാണ് പുരസ്കാരം. ഒപ്റ്റോജെനെറ്റിക്സുമായി ബന്ധപ്പെട്ട കണ്ടെത്തലുകൾക്കാണ് പുര്സ്കാരം. പ്രകാശം ഉപയോഗിച്ച് നാഡീകോശങ്ങളെ നിയന്ത്രിക്കാൻ സഹായിക്കുന്ന രീതിയാണ് ഒപ്റ്റോജെനെറ്റിക്സ്.
കരോലിൻസ്ക ഇൻസ്റ്റിറ്റ്യൂട്ടിലെ 50 പ്രൊഫസർമാർ അടങ്ങുന്ന നൊബൽ അസംബ്ലിയാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തത്. സമ്മാനത്തുകയായ 11.5 കോടി രൂപ മൂന്ന് ശാസ്ത്രജ്ഞർക്കുമായി തുല്യമായി വീതിച്ചുനൽകും. ഈ വർഷത്തെ നൊബേൽ സീസണിൽ പ്രഖ്യാപിക്കപ്പെടുന്ന ആദ്യ പുരസ്കാരമാണിത്. ഭൗതികശാസ്ത്രം, രസതന്ത്രം, സാഹിത്യം, സമാധാനം, സാമ്പത്തിക എന്നീ മേഖലകളിലെ നൊബേൽ സമ്മാനം വരുംദിവസങ്ങളിൽ പ്രഖ്യാപിക്കും.
BREAKING NEWS
The 2026 #NobelPrize in Physiology or Medicine has been awarded to Karl Deisseroth, Peter Hegemann and Georg Nagel “for their discoveries concerning light-gated ion channels and optogenetics.” https://t.co/pkDDEBWtkz
— The Nobel Prize (@NobelPrize) October 5, 2026
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam