'വായടക്കണം, അതാണ് അദ്ദേഹത്തിന് നല്ലത്'; ദക്ഷിണകൊറിയൻ പ്രസിഡന്റിനോട് കിം ജോങ് ഉന്നിന്റെ സഹോദരി

Published : Aug 19, 2022, 12:37 PM ISTUpdated : Aug 19, 2022, 12:39 PM IST
'വായടക്കണം, അതാണ് അദ്ദേഹത്തിന് നല്ലത്'; ദക്ഷിണകൊറിയൻ പ്രസിഡന്റിനോട് കിം ജോങ് ഉന്നിന്റെ സഹോദരി

Synopsis

അദ്ദേഹത്തിന്റെ പ്രതിച്ഛായയ്ക്ക് വായ അടയ്ക്കുന്നായിരിക്കും കൂടുതൽ നല്ലതെന്ന് കിം യോ ജോംഗ് പറഞ്ഞതായി സംസ്ഥാന വാർത്താ ഏജൻസി കെ‌സി‌എൻ‌എ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

സിയോൾ: ആണവ നിരായുധീകരണത്തിന് പകരമായി സാമ്പത്തിക സഹായം നൽകാമെന്ന ദക്ഷിണ കൊറിയയുടെ വാ​ഗ്ദാനത്തിനെതിരെ ഉത്തരകൊറിയ രം​ഗത്ത്.  ദക്ഷിണ കൊറിയൻ പ്രസിഡന്റ് വായ അടയ്ക്കണമെന്ന് കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ് മുന്നറിയിപ്പ് നൽകി. ഈ വിഷയത്തിൽ ദക്ഷിണ കൊറിയൻ പ്രസിഡന്റിന്റെ പ്രസ്താവനക്ക് ആദ്യമായാണ് ഉത്തരകൊറിയ മറുപടി നൽകുന്നത്. അദ്ദേഹത്തിന്റെ പ്രതിച്ഛായയ്ക്ക് വായ അടയ്ക്കുന്നായിരിക്കും കൂടുതൽ നല്ലതെന്ന് കിം യോ ജോംഗ് പറഞ്ഞതായി സംസ്ഥാന വാർത്താ ഏജൻസി കെ‌സി‌എൻ‌എ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

ദക്ഷിണ കൊറിയൻ പ്രസിഡന്റിന്റെ ചിന്തകൾ ലളിതവും ബാലിശവുമാണെന്നും ഉത്തരകൊറിയയുടെ ബഹുമാനത്തിനും ആണവായുധത്തിനും  സാമ്പത്തിക സഹകരണവും വ്യാപാരവും ചെയ്യാൻ കഴിയുമെന്ന് അദ്ദേഹം കരുതുന്നുവെന്നും അവർ പറഞ്ഞു. ചോളം കേക്കിനായി ആരും അതിന്റെ വിധി മാറ്റില്ലെന്നും അവർ കൂട്ടിച്ചേർത്തു.

ഉത്തരകൊറിയയുടെ പ്രതികരണത്തിനെതിരെ ദക്ഷിണ കൊറിയയും രം​ഗത്തെത്തി. ജോങ്ങിന്റെ പ്രസ്താവന വളരെ അനാദരവും നീചവുമാണെന്ന് ദക്ഷിണ കൊറിയ വിശേഷിപ്പിച്ചു. ആണവായുധ വികസനം അവസാനിപ്പിച്ച് ആണവനിരായുധീകരണം ആരംഭിച്ചാൽ ഉത്തരകൊറിയയ്ക്ക് ഘട്ടം ഘട്ടമായുള്ള സാമ്പത്തിക സഹായം നൽകാൻ തയ്യാറാണെന്നായിരുന്നു പ്രസിഡന്റ് ‌ യൂൺ സോ ക്യോൾ പറഞ്ഞത്. ഉത്തര കൊറി‌ക്കെതിരായ ദക്ഷിണ കൊറിയയുടെ സൈനിക പ്രതിരോധം വർധിപ്പിക്കാനും അദ്ദേഹം തീരുമാനിച്ചു.

'ന്യൂനപക്ഷമാണെന്ന് കരുതരുത്, എനിക്കുള്ള എല്ലാ അവകാശങ്ങളും നിങ്ങൾക്കുമുണ്ട്'; ഹിന്ദുസമൂഹത്തോട് ഷെയ്ഖ് ഹസീന‌

യുഎസുമായി നിർത്തിവെച്ച സംയുക്ത സൈനികാഭ്യാസങ്ങളും ദക്ഷിണ കൊറിയ ആരംഭിക്കും. യുണിന്റെ നയങ്ങളെ വാഷിംഗ്ടൺ പിന്തുണയ്ക്കുന്നുവെന്ന് ബുധനാഴ്ച യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് പറഞ്ഞു. എന്നാൽ ദക്ഷിണ കൊറിയയുടെ നയതന്ത്രത്തെക്കുറിച്ചുള്ള സംസാരം ആത്മാർത്ഥതയില്ലാത്തതാണെന്ന് തെളിയിക്കുന്നതാണ് സംയുക്ത അഭ്യാസങ്ങളെന്ന് ഉത്തരകൊറിയയും പ്രതികരിച്ചു. കഴിഞ്ഞ ദിവസം ഉത്തരകൊറിയ ബുധനാഴ്ച രണ്ട് ക്രൂയിസ് മിസൈലുകൾ പരീക്ഷിച്ചിരുന്നു.  രണ്ട് മാസത്തിനിടെ ഇത്തരമൊരു പരീക്ഷണം. 

PREV
Read more Articles on
click me!

Recommended Stories

'പ്രതികാരദാഹത്തിലാണ് ചൈന', കൊറോണ വൈറസ് വുഹാനിലെ ലാബിൽ ഉണ്ടാക്കിയതെന്ന് ആരോപിച്ച യാന്‍റെ വെളിപ്പെടുത്തൽ; ചൈനയിലെത്തിക്കാൻ നീക്കങ്ങൾ
10 അടി വരെ ഉയരത്തിൽ സുനാമി തിരമാലകൾ ആഞ്ഞടിക്കാൻ സാധ്യത, 7.6 തീവ്രത രേഖപ്പെടുത്തി ഭൂചലനം; ജപ്പാനിൽ അതീവ ജാഗ്രതാ നിർദേശം