
കൊവിഡ് പ്രതിരോധത്തിനായുള്ള ഫൈസര്‍ വാക്സിന്‍ സ്വീകരിച്ച 23 വൃദ്ധര്‍ മരിച്ച സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് നോര്‍വ്വെ. കൊവിഡ് വാക്സിന്‍ സ്വീകരിച്ചതിന് പിന്നാലെയുണ്ടായ മരണത്തിലാണ് അന്വേഷണം. ഇവരെക്കൂടാതെ നിരവധിപ്പേര്‍ക്ക് വാക്സിന്‍ സ്വീകരിച്ചതിന് പിന്നാലെ ശാരീരിക അസ്വാസ്ഥ്യങ്ങളും നേരിട്ടിരുന്നു. ബയോണ്‍ടെക്കും ഫൈസറും ചേര്‍ന്ന് നിര്‍മ്മിച്ച കൊവിഡ് വാക്സിന്‍ സ്വീകരിച്ചകിന് പിന്നാലെ 80 വയസിന് മുകളില്‍ പ്രായമുള്ള 23പേരാണ് നോര്‍വ്വെയില്‍ മരിച്ചത്.
ഇവരുടെ മരണത്തില്‍ വാക്സിന് എന്തെങ്കിലും സ്വാധീനമുണ്ടോയെന്ന് കണ്ടെത്താനാണ് അന്വേഷണം. മരിച്ച ഇരുപത്തിമൂന്ന് പേരില്‍ 13 പേര്‍ക്കും ഒരേ രീതിയിലുള്ള അസ്വസ്ഥതകളാണ് നേരിട്ടത്. വയറിളക്കവും തലചുറ്റലും പനിയുമായിരുന്നു ഇവര്‍ക്ക് നേരിട്ടത്. എന്നാല്‍ ഇവരുടെ മരണത്തില്‍ വാക്സിന് എന്തെങ്കിലും പങ്കുണ്ടോയെന്ന് ഇനിയും കണ്ടെത്തേണ്ടതുണ്ട്.
നോര്‍വ്വെയില്‍ 80 വയസിന് മേലെ പ്രായമുള്ളവര്‍ മരിച്ചതിന് പിന്നാലെയൂറോപ്പിലുള്ള വാക്സിന്‍ വിതരണത്തില്‍ ഫൈസര്‍ കുറവ് വരുത്തിയിട്ടുണ്ട്. ഇതിനായി വാക്സിന്‍ നിര്‍മ്മാണത്തിലും കുറവ് വരുത്തിയിട്ടുണ്ടെന്ന് നോര്‍വീജിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെല്‍ത്ത് വിശദമാക്കുന്നു. 80 വയസിന് മേലെ പ്രായമുള്ളവര്‍ക്ക് വാക്സിന്‍ നല്‍കുന്നതിലും നോര്‍വീജിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെല്‍ത്ത് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഡിസംബര്‍ അവസാനത്തോട് കൂടി ആരംഭിച്ച വാക്സിനേഷനില്‍ 30000 പേര്‍ക്കാണ് വാക്സിന്‍റെ ആദ്യ ഷോട്ട് ലഭിച്ചിട്ടുള്ളത്.
23 പേരുടെ മരണത്തിന് പിന്നാലെ ആര്‍ക്ക് വാക്സിന്‍ നല്‍കണമെന്നത് ഡോക്ടര്‍മാര്‍ സൂക്ഷമായി തീരുമാനിക്കണമെന്നും നിര്‍ദ്ദേശവും നോര്‍വ്വെയില്‍ ഉയര്‍ന്നിട്ടുണ്ട്. മരുന്ന് സ്വീകരിച്ചവരില്‍ 21 സ്ത്രീകള്‍ക്കും എട്ട് പുരുഷന്മാര്‍ക്കും പാര്‍ശ്വഫലങ്ങള്‍ ഉണ്ടായെന്നാണ് നോര്‍വ്വീജിയന്‍ മെഡിസിന്‍ ഏജന്‍സി വിശദമാക്കുന്നതെന്നാണ് ഇന്ത്യ ടുഡേ വിശദമാക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam