
ദില്ലി: ഇന്ത്യന്‍ സര്‍ക്കാര്‍ നടപ്പാക്കിയ കാര്‍ഷിക നിയമങ്ങളെ അനുകൂലിച്ച് അമേരിക്കയിലെ ഇന്ത്യന്‍ പ്രവാസികള്‍ കാര്‍ റാലി നടത്തി. സാന്‍ ഫ്രാന്‍സിസ്‌കോയിലെ എന്‍ആര്‍ഐകളാണ് ഇന്ത്യന്‍ സര്‍ക്കാറിനെ അനുകൂലിച്ച് കാര്‍ റാലി നടത്തിയത്. പ്ലക്കാര്‍ഡും ഉയര്‍ത്തിയാണ് ഇവര്‍ റാലി നടത്തിയത്. സംഭവം വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യയില്‍ കര്‍ഷകരുടെ നേതൃത്വത്തില്‍ നിയമങ്ങള്‍ക്കെതിരെ സമരം തുടരുകയാണ്. കേന്ദ്ര സര്‍ക്കാറുമായി നിരവധി തവണ ചര്‍ച്ച നടത്തിയിട്ടും പ്രശ്‌നത്തിന് പരിഹാരമായില്ല. നിയമങ്ങള്‍ പിന്‍വലിക്കും വരെ സമരം തുടരുമെന്നാണ് കര്‍ഷക സംഘടനകളുടെ നിലപാട്. എന്നാല്‍, ഒരു വര്‍ഷത്തേക്ക് നിയമങ്ങള്‍ മരവിപ്പിക്കാമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam