പിപിഇ കിറ്റ് ഊരി മാറ്റി കൊവിഡ് രോഗിയുമായി ലൈംഗികബന്ധം; നഴ്സിനെതിരെ നടപടി

Published : Dec 31, 2020, 09:47 AM IST
പിപിഇ കിറ്റ് ഊരി മാറ്റി കൊവിഡ് രോഗിയുമായി ലൈംഗികബന്ധം; നഴ്സിനെതിരെ നടപടി

Synopsis

ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയിലാണ് സംഭവം. അച്ചടക്ക നടപടി നേരിടുന്ന നഴ്സ് അടക്കം നിലവില്‍ ഐസൊലേഷനില്‍ കഴിയുകയാണ് ഇപ്പോള്‍. 


ജക്കാര്‍ത്ത: കൊവിഡ് രോഗിയുമായി ആശുപത്രിയിലെ ശുചിമുറിയില്‍ വച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട നഴ്സിന് സസ്പെന്‍ഷന്‍. പിപിഇ കിറ്റ് അഴിച്ച് വച്ച് നഴ്സുമായി നടത്തിയ ലൈംഗിക ബന്ധത്തിന്‍റെ വിവരം രോഗി സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് വിടുകയായിരുന്നു. ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയിലാണ് സംഭവം. അച്ചടക്ക നടപടി നേരിടുന്ന നഴ്സ് അടക്കം നിലവില്‍ ഐസൊലേഷനില്‍ കഴിയുകയാണ് ഇപ്പോള്‍. 

നഴ്സുമായി നടത്തിയ വാട്ട്സ്ആപ്പ് ചാറ്റിന്‍റെ സ്ക്രീന്‍ഷോട്ടുകളാണ് ആദ്യം യുവാവ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. ഇതിന് പിന്നാലെയാണ് ബന്ധം വിശാലമായതിനേക്കുറിച്ച് യുവാവ് പ്രതികരിച്ചത്. ഈ സ്ക്രീന്‍ ഷോട്ടുകള്‍ വൈറലായതോടെയാണ് ആശുപത്രി അധികൃതര്‍ നടപടിയെടുത്തത്. ക്വാറന്‍റൈന്‍ കേന്ദ്രത്തിലെ ശുചിമുറിയില്‍ വച്ചായിരുന്നു ലൈംഗിക ബന്ധമെന്നാണ് അധികൃതര്‍ മാധ്യമങ്ങളോട് വിശദമാക്കിയത്. 

കൊവിഡ് രോഗികള്‍ക്കിടയില്‍ സേവനം ചെയ്യുന്ന നഴ്സ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് വേണ്ടി പിപിഇ കിറ്റ് ഊരിമാറ്റിയെന്നും അധികൃതര്‍ വിശദമാക്കുന്നു. രണ്ട് പേരെയും അറസ്റ്റ് ചെയ്ത് നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവിടെ ജോലി ചെയ്തിരുന്ന മറ്റൊരു നഴ്സ് സംഭവങ്ങള്‍ക്ക് ദൃക്സാക്ഷിയാണെന്നാണ് ജക്കാര്‍ത്ത പൊലീസ് വിശദമാക്കുന്നത്. കൊവിഡ് രോഗം ഭേദമാകുന്ന മുറയ്ക്ക് ഇരുവര്‍ക്കെതിരെയുള്ള നടപടി ആരംഭിക്കുമെന്നാണ് ജക്കാര്‍ത്ത പൊലീസ് വ്യക്തമാക്കുന്നത്. 

PREV
click me!

Recommended Stories

സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി നഴ്സിന് 7 വർഷം തടവ്
മ്യൂട്ടേഷൻ ബാധിച്ച ജീനുകൾ അടങ്ങിയ ബീജം, 197 കുട്ടികൾ ജനിച്ചത് കാൻസർ ബാധിതരായി