ട്രംപും മാക്രോണും ചേര്‍ന്ന് ഒരുവര്‍ഷം മുന്‍പ് നട്ട ആ ഓക്കുമരം,അതിപ്പോള്‍ ഇങ്ങനെയാണ്!

By Web TeamFirst Published Jun 10, 2019, 4:59 PM IST
Highlights

ഒന്നാം ലോക മഹായുദ്ധത്തില്‍ യുഎസ് സൈനികർ പൊരുതി വീണ ഫ്രഞ്ച് യുദ്ധഭൂമിയിൽ കുരുത്ത ഓക്ക് വൈറ്റ് ഹൗസിൽ പടർന്ന് പന്തലിക്കട്ടെയെന്നായിരുന്നു തൈ നടുന്നവേളയില്‍ മാക്രോണിന്‍റെ ആശംസ. 

വാഷിംഗ്ടണ്‍: ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവേല്‍ മാക്രോണ്‍ ഡൊണാള്‍ഡ് ട്രംപിന് കഴിഞ്ഞ വര്‍ഷം സമ്മാനിച്ച ഓക്കുമരം സമൂഹമാധ്യമങ്ങളില്‍ താരമായിരുന്നു. ഇരുവരും ഒന്നിച്ചാണ് വൈറ്റ് ഹൗസിന് മുമ്പില്‍ ഓക്കുമരത്തിന്‍റെ തൈ നട്ടത്. മാക്രോണും  ട്രംപും തമ്മിലുള്ള ഊഷ്മള ബന്ധമാണ് വൈറ്റ് ഹൈസിന് മുമ്പില്‍ നട്ട ഓക്കുമരം പ്രതിനിധാനം ചെയ്യുന്നതെന്ന് വരെ വിലയിരുത്തലുണ്ടായി.  

ഒന്നാം ലോക മഹായുദ്ധത്തില്‍ യുഎസ് സൈനികർ പൊരുതി വീണ ഫ്രഞ്ച് യുദ്ധഭൂമിയിൽ കുരുത്ത ഓക്ക് വൈറ്റ് ഹൗസിൽ പടർന്ന് പന്തലിക്കട്ടെയെന്നായിരുന്നു തൈ നടുന്നവേളയില്‍ മാക്രോണിന്‍റെ ആശംസ. എന്നാല്‍ ഒരു വര്‍ഷത്തിന് ശേഷം ആ ഓക്കുമരത്തിന്‍റെ അവസ്ഥയെന്തായെന്ന് അറിയാമോ? വൈറ്റ് ഹൗസിന് മുമ്പില്‍ ആ മരം വളര്‍ന്ന് പന്തലിച്ചെന്ന് കരുതിയാല്‍ തെറ്റി.മരം നശിച്ച് പോയിരിക്കുകയാണ്.

ഇരുവരും നട്ട തൈ കാണാതായതും വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. വൈറ്റ് ഹൗസ് പോലെ അതീവ സുരക്ഷിതത്വമുള്ള സ്ഥലത്ത് കയറി ആര് തൈ മോഷ്ടിക്കുമെന്നായിരുന്നു പ്രധാന ചോദ്യം. എന്നാല്‍  മാക്രോൺ വന്നയുടന്‍ തൈ നട്ടതിനാൽ പതിവ് പരിശോധനകൾ നടത്താത്തതിനാല്‍ വിദേശിയായ മരത്തെ പരിശോധനക്കായി ലാബിലേക്ക് കൊണ്ടുപോയതായിരുന്നു. 

click me!