ഹോർമുസ് കടലിടുക്കിൽ വീണ്ടും കപ്പലിന് നേരേ ആക്രമണം; മിസൈൽ പതിച്ച് എണ്ണക്കപ്പലിന് തീപിടിച്ചെന്ന് റിപ്പോർട്ട്

Published : Jul 07, 2026, 08:34 AM IST
strait of hormuz oil tanker attacked

Synopsis

ബ്രിട്ടീഷ് മാരിടൈം സെക്യൂരിറ്റി ഏജൻസിയായ യുണൈറ്റഡ് കിങ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ്(യുകെഎംടിഒ) ആണ് എണ്ണക്കപ്പലിന് നേരേ ആക്രമണം നടന്നെന്ന വിവരം പുറത്തുവിട്ടത്.

ലണ്ടൻ: ഹോർമുസ് കടലിടുക്കിൽ ഒമാൻ തീരത്തിന് സമീപം എണ്ണക്കപ്പലിന് നേരേ മിസൈൽ ആക്രമണമെന്ന് റിപ്പോർട്ട്. ബ്രിട്ടീഷ് മാരിടൈം സെക്യൂരിറ്റി ഏജൻസിയായ യുണൈറ്റഡ് കിങ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ്(യുകെഎംടിഒ) ആണ് എണ്ണക്കപ്പലിന് നേരേ ആക്രമണം നടന്നെന്ന വിവരം പുറത്തുവിട്ടത്. ആക്രമണത്തെത്തുടർന്ന് കപ്പലിന് തീപ്പിടിച്ചെന്നും എന്നാൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും യുകെഎംടിഒ അറിയിച്ചു.

ഒമാനിലെ ലിമായിൽനിന്ന് എട്ട് നോട്ടിക്കൽ മൈൽ അകലെവെച്ചാണ് എണ്ണക്കപ്പലിന് നേരേ ആക്രമണമുണ്ടായതെന്നാണ് ബ്രിട്ടീഷ് മാരിടൈം ഏജൻസി വ്യക്തമാക്കിയിരിക്കുന്നത്. മേഖലയിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾ ജാ​ഗ്രത പാലിക്കണമെന്നും ഏജൻസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം, ഏത് കപ്പലിന് നേരേയാണ് ആക്രമണം നടന്നതെന്നോ ആരാണ് ആക്രമിച്ചതെന്നോ തുടങ്ങിയ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ഒന്നുകിൽ ഒരു കരാറിലെത്തും, അല്ലെങ്കിൽ ഈ പണി അവസാനിപ്പിക്കും'; ഖമനേയിയുടെ സംസ്കാര ചടങ്ങുകൾക്കിടെ ഇറാന് നേരെ വീണ്ടും ഭീഷണി മുഴക്കി ട്രംപ്
യുവതിയെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം ചെറുക്കുന്നതിനിടെ പാക് വ്യോമസേന ഉദ്യോ​ഗസ്ഥൻ വെടിയേറ്റ് കൊല്ലപ്പെട്ടു; സംഭവം അതീവ സുരക്ഷാമേഖലയിൽ