അപ്രതീക്ഷിത നീക്കം, വൺ പ്ലസ് ആരാധകരെ കാത്തിരിക്കുന്നത് കടുത്ത നിരാശ! ഇന്ത്യ ഉൾപ്പെടെയുള്ള പ്രധാന വിപണികളിൽ നിന്ന് ഉടൻ പിൻവാങ്ങിയേക്കുമെന്ന് ബ്ലൂംബർഗ്

Published : Jul 15, 2026, 10:10 PM IST
OnePlus

Synopsis

സ്മാർട്ട്ഫോൺ ബ്രാൻഡായ വൺ പ്ലസ് ഇന്ത്യ, അമേരിക്ക, യൂറോപ്പ് തുടങ്ങിയ പ്രധാന ആഗോള വിപണികളിൽ നിന്ന് പിൻവാങ്ങാൻ ഒരുങ്ങുന്നതായി ബ്ലൂംബർഗ്. മാതൃ കമ്പനിയായ ഓപ്പോയുടെ പുനർസംഘടനയുടെ ഭാഗമായി ചൈനീസ് വിപണിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഈ നീക്കം

പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ വൺ പ്ലസ് പ്രധാന മാർക്കറ്റുകൾ വിടുമെന്ന് റിപ്പോർട്ട്. ഇന്ത്യ, അമേരിക്ക, യൂറോപ്പ് തുടങ്ങിയ പ്രധാന ആഗോള വിപണികളിൽ നിന്ന് പിൻവാങ്ങാൻ വൺ പ്ലസ് ഒരുങ്ങുന്നതായി ബ്ലൂംബർഗാണ് റിപ്പോർട്ട് ചെയ്തത്. മാതൃ കമ്പനിയായ ഓപ്പോയുടെ പുനർസംഘടനയുടെ ഭാഗമായിട്ടാണ് ഈ അപ്രതീക്ഷിത നീക്കമെന്നും ഇനി മുതൽ ചൈനീസ് വിപണിയിലേക്ക് മാത്രമായി വൺ പ്ലസ് ബ്രാൻഡ് ചുരുങ്ങുമെന്നുമാണ് പുറത്തുവരുന്ന വിവരങ്ങൾ. ഇതോടൊപ്പം ഓപ്പോയുടെ കീഴിലുള്ള മറ്റൊരു ജനപ്രിയ ബ്രാൻഡായ റിയൽമിയും ചൈനീസ് വിപണി വിട്ടേക്കുമെന്ന സൂചനകളുണ്ട്. 2027 ഓടെ ഈ വലിയ ബിസിനസ്സ് മാറ്റങ്ങൾ ഔദ്യോഗികമായി നടപ്പിലാക്കുമെന്നാണ് വിവിധ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അമേരിക്കയിലെ മാളിൽ ഇന്ത്യാക്കാരനായ മുസ്ലിം യുവാവിന് നേരെ ക്രൂരമായ വംശീയ ആക്രമണം: നെഞ്ചിലും വയറിലും കുത്തേറ്റ യുവാവ് അത്യാസന്ന നിലയിൽ
ലോകത്ത് 2 കാര്യങ്ങൾ സ്തംഭിക്കും, ഇറാന്‍റെ പുതിയ ഭീഷണി; സൈന്യത്തെ ആക്രമിച്ച് അമേരിക്ക തീവ്രവാദി ഗ്രൂപ്പുകളെ ഇളക്കിവിടാൻ ശ്രമിക്കുന്നുവെന്നും ആരോപണം