തിരിച്ചടിക്കാൻ കാനഡയും; അമേരിക്കൻ മദ്യത്തിന് വിലക്ക്, ഔട്ട്ലെറ്റ് വെബ്സൈറ്റ് താൽകാലികമായി പൂട്ടി

Published : Mar 05, 2025, 03:13 AM IST
തിരിച്ചടിക്കാൻ കാനഡയും; അമേരിക്കൻ മദ്യത്തിന് വിലക്ക്, ഔട്ട്ലെറ്റ് വെബ്സൈറ്റ് താൽകാലികമായി പൂട്ടി

Synopsis

അമേരിക്കൻ മദ്യം ഒഴിവാക്കുന്നതിന്റെ ഭാഗമായി ഒന്റാരിയോ പ്രവിശ്യയിലെ ഔട്ട്ലെറ്റ് ശൃംഘലയായ LCBO വെബ്സൈറ്റ് താൽകാലികമായി പൂട്ടി.

ഒട്ടാവ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അധിക തീരുവ ചുമത്തലിനെതിരെ തിരിച്ചടിച്ച് കാനഡയിലെ പ്രവിശ്യകളും. അമേരിക്കൻ മദ്യത്തിന് വിലക്ക് ഏർപ്പെടുത്തി ഒന്റാരിയോ. അമേരിക്കൻ മദ്യം ഒഴിവാക്കുന്നതിന്റെ ഭാഗമായി ഒന്റാരിയോ പ്രവിശ്യയിലെ ഔട്ട്ലെറ്റ് ശൃംഘലയായ LCBO വെബ്സൈറ്റ് താൽകാലികമായി പൂട്ടി. അമേരിക്കൻ മദ്യം ഔട്ട്ലെറ്റുകളിൽ നിന്ന് നീക്കാൻ സർക്കാർ നിർദേശം നൽകി. ഇലോൺ മസ്കിന്റെ  സ്റ്റാർലിങ്കുമായുള്ള കരാറും  ഒന്റാരിയോ നിർത്തലാക്കും. അമേരിക്കൻ കമ്പനികൾക്ക് നൽകിയ സർക്കാർ കരാറുകൾ നിർത്തലാക്കാൻ നോവ സ്കോഷ്യ പ്രവിശ്യ. കൂടാതെ 1256 അമേരിക്കൻ ഉല്പന്നങ്ങൾക്കും കാനഡ അധിക നികുതി ചുമത്തി. 

ആ​ഗോള വ്യാപാര യുദ്ധത്തിൻ്റെ കാഹളം മുഴക്കി ചൈനയും രംഗത്ത് വന്നിരുന്നു. അമേരിക്കയിൽ നിന്നുള്ള ചില ഇറക്കുമതികൾക്ക് 10-15% അധിക തീരുവ ചുമത്തുമെന്ന് ചൈനീസ് ധനകാര്യ മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. മാർച്ച് 10 മുതൽ ഇത് നിലവിൽ വരും. ചിക്കൻ, ഗോതമ്പ്, ചോളം, പരുത്തി എന്നിവയുൾപ്പെടെള്ള അമേരിക്കയിൽ നിന്നെത്തുന്ന പ്രധാന ഇറക്കുമതികൾക്ക് താരിഫ് ബാധകമാകും. ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ്‌വ്യവസ്ഥകൾ തമ്മിലുള്ള വ്യാപാര യു​ദ്ധത്തിൽ ചൈനയുടെ ഈ തീരുമാനവും നിർണയാകമാകും. 

ട്രംപിന്‍റെ തീരുവ നയം യുദ്ധ സമാനം; വിമര്‍ശനവുമായി നിക്ഷേപ ഗുരു വാറന്‍ ബഫറ്റ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വ്യാജ പിസ ഹട്ട് ഉദ്ഘാടനത്തിന് പാക് പ്രതിരോധ മന്ത്രി, യുഎസ് കമ്പനിയുടെ വെളിപ്പെടുത്തലിന് പിന്നാലെ ട്രോളോട് ട്രോൾ
എ ഐ യുദ്ധത്തിലും ബഹുദൂരം മുന്നിൽ; നമ്മൾ വിചാരിച്ച ആളല്ല ചൈനയെന്ന് ഡീപ് മൈൻഡ് മേധാവി ഡെമിസ് ഹസാബിസ്