ഇടതുപക്ഷ ഭരണം തുടരാൻ സാധ്യതയെന്ന് അഭിപ്രായ സർവേ ഫലം; 44.3 ശതമാനം പേരുടെ പിന്തുണ; കൊളംബിയയിൽ പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് മെയ് 31-ന്

Published : Apr 27, 2026, 03:36 PM IST
Colombia Liberal Party

Synopsis

കൊളംബിയയിൽ നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സഖ്യം ഭരണത്തിൽ തുടരാൻ സാധ്യതയെന്ന് പുതിയ സർവേ. ഗുസ്താവോ പെട്രോയുടെ അനുയായിയായ ഇവാൻ സെപെഡ 44.3% പിന്തുണയോടെ മുന്നിലാണ്. പെട്രോയുടെ സാമൂഹിക പരിഷ്കാരങ്ങളും വലതുപക്ഷ വോട്ടുകളിലെ ഭിന്നതയുമാണ് ഇതിന് കാരണമായി വിലയിരുത്തുന്നത്.

ബൊഗോട്ട: കൊളംബിയയിൽ നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ഇടതുപക്ഷ സഖ്യം ഭരണത്തിലെത്താൻ സാധ്യതയെന്ന് പുതിയ സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നു. ഇപ്പോഴത്തെ താത്കാലിക പ്രസിഡന്റ് ഗുസ്താവോ പെട്രോയുടെ അനുയായിയും സെനറ്ററുമായ ഇവാൻ സെപെഡ ജനപിന്തുണയിൽ വളരേയേറെ മുന്നിലാണെന്ന് ഇൻവാർമർ അഭിപ്രായ സർവേ പറയുന്നു. സർവേയിൽ പങ്കെടുത്ത 44.3% പേർ ഇവാൻ സെപെഡയെ പിന്തുണച്ചിട്ടുണ്ട്. ഫെബ്രുവരിയിലെ സർവേ ഫലം അനുസരിച്ച് ഇദ്ദേഹത്തിൻ്റെ ജനപ്രീതിയിൽ 7.2 ശതമാനത്തിന്റെ വർദ്ധനവുണ്ടായി.

ബിസിനസുകാരനായ അബെലാർഡോ ഡി ലാ എസ്പ്രിയല്ല (21.5%) , പാലോമ വലൻസിയ (19.8%) എന്നിവരാണ് തൊട്ടുപിന്നിലുള്ള രണ്ട് പേർ. തെരഞ്ഞെടുപ്പിൽ വലതുപക്ഷത്തെ വോട്ടുകൾ ഭിന്നിക്കുന്നത് സെപെഡയ്ക്ക് ഗുണകരമാകുന്നുവെന്നാണ് റിപ്പോർട്ട് പറയുന്നത്. ആദ്യ ഘട്ടത്തിൽ ആർക്കും 50 ശതമാനം വോട്ട് ലഭിച്ചില്ലെങ്കിൽ നടക്കുന്ന രണ്ടാം ഘട്ട തിരഞ്ഞെടുപ്പിലും സെപെഡ തന്നെ മുന്നിലെത്തുമെന്ന് സർവേ പ്രവചിക്കുന്നു.

2022-ലാണ് ആദ്യമായി ഇവിടെ ഇടതുപക്ഷം അധികാരത്തിലെത്തിയത്. പിന്നീട് പ്രസിഡന്റ് ഗുസ്താവോ പെട്രോ നടപ്പാക്കിയ ദാരിദ്ര്യ നിർമ്മാർജ്ജനവും സാമൂഹിക പരിഷ്കാരങ്ങളുമാണ് ഭരണത്തുടർച്ചയ്ക്ക് അവസരമൊരുക്കുന്നതെന്നാണ് വിലയിരുത്തൽ. 2026 മെയ് 31-നാണ് കൊളംബിയയിൽ വോട്ടെടുപ്പ് നടക്കുന്നത്. ആദ്യ ഘട്ടത്തിൽ ആരും 50 ശതമാനത്തിലധികം വോട്ട് നേടിയില്ലെങ്കിൽ ജൂൺ 21-ന് രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഉപാധികൾ വെച്ച് ഇറാൻ , ആക്രമിക്കില്ലെന്ന് ഉറപ്പ് നൽകിയാൽ ഹോർമൂസ് തുറക്കാം, അമേരിക്കയെ രേഖാമൂലം നിലപാടറിയിച്ചു
പാകിസ്ഥാന്‍ ഭീകരര്‍ക്ക് മരണവാറണ്ടുമായി വീണ്ടും 'അജ്ഞാതൻ'; ലഷ്കറെ ത്വയ്ബ ഭീകരൻ ഷെയ്ഖ് യൂസഫ് അഫ്രീദിയെ വെടിവെച്ച് കൊലപ്പെടുത്തി