'800' വിപ്ലവത്തിൻ്റെ ബുദ്ധികേന്ദ്രം, സുസുകിയെ അത്യുന്നതങ്ങളിലേക്ക് നയിച്ച മുന്‍ ചെയര്‍മാന്‍ ഒസാമു അന്തരിച്ചു

Published : Dec 28, 2024, 12:08 AM IST
'800' വിപ്ലവത്തിൻ്റെ ബുദ്ധികേന്ദ്രം, സുസുകിയെ അത്യുന്നതങ്ങളിലേക്ക് നയിച്ച മുന്‍ ചെയര്‍മാന്‍ ഒസാമു അന്തരിച്ചു

Synopsis

ഇന്ത്യൻ നിരത്തുകളിൽ ഏറെ ജനപ്രിയമായ മാരുതി 800 എന്ന കാറിന്റെ ഉപജ്ഞാതാവും ഒസാമു ആയിരുന്നു

ടോക്കിയോ: സുസുകി മോട്ടോര്‍സിന്റെ മുന്‍ ചെയര്‍മാന്‍ ഒസാമു സുസുകി അന്തരിച്ചു. കാന്‍സര്‍ രോഗബാധിതനായിരുന്ന ഒസാമു 94 -ാം വയസിലാണ് അന്തരിച്ചത്. അടുത്ത കുടുംബങ്ങൾ മാത്രം പങ്കെടുത്തുകൊണ്ട് സംസ്കാര ചടങ്ങുകൾ സ്വകാര്യമായി നടത്തിയതായി കുടുംബം അറിയിച്ചു. സുസുക്കിയെ ഇന്നത്തെ നിലയിലാക്കി മാറ്റിയ 'വിപ്ലവകാരി' എന്നാണ് ഒസാമു അറിയപ്പെടുന്നത്. ജാപ്പനീസ് വാഹന കമ്പനിയായ സുസുകിയുടെ പ്രശസ്തി ലോകം മുഴുവനും എത്തിച്ചതിൽ പ്രധാന പങ്കുവച്ചതും മറ്റാരുമല്ല. 40 വർഷത്തോളം സുസുക്കിയെ നയിച്ച ഒസാമു, ലോകത്ത് ഏറ്റവും കൂടുതൽ കാലം ഒരു വാഹന കമ്പനിയെ നയിച്ചുവെന്ന ഖ്യാതിയും സ്വന്തമാക്കിയിട്ടുണ്ട്.

വിൻഫാസ്റ്റിന്‍റെ വീര്യം കാണാനിരിക്കുന്നേയുള്ളു! ഇന്ത്യൻ വിപണി കീഴടക്കാൻ വിയറ്റ്നാമീസ് ഇലക്ട്രിക്ക് കാറുകളും

ചെറുകാറുകളുടെ വിപ്ലവം വാഹന വിപണിയിൽ സജീവമാക്കിയതും മറ്റാരുമല്ല. ഇന്ത്യൻ നിരത്തുകളിൽ ഏറെ ജനപ്രിയമായ മാരുതി 800 എന്ന കാറിന്റെ ഉപജ്ഞാതാവും ഒസാമു ആയിരുന്നു. 1983 ല്‍ ഇന്ത്യന്‍ വിപണിയില്‍ സുസുകിയെ എത്തിച്ച്, പിന്നീട് രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളിലൊന്നാക്കി മാറ്റിയെടുത്തതും മറ്റാരുമായിരുന്നില്ല.

മധ്യ ജപ്പാനിലെ ജിഫിയില്‍ 1930 ല്‍ ജനിച്ച ഒസാമ സുസുകി 1958 ലാണ് സുസുകി മോട്ടോര്‍സിലെത്തുന്നത്. സുസുകി കമ്പനിയുടെ തലപ്പത്ത് വരെയെത്തിയ അദ്ദേഹം നാല് പതിറ്റാണ്ടോളം സുസുകിയെ നയിച്ചു. സുസുക്കി സ്ഥാപകൻ മിഷിയോ സുസുകിയുടെ പേരക്കുട്ടിയായ ഷോകോ സുസുക്കിയെ വിവാഹം കഴിച്ചതോടെയാണ് ഒസാമു, സുസുക്കി കുടുംബത്തിലെത്തിയത്. അനന്തരാവകാശിയാകാൻ ആൺകുട്ടികളില്ലാതിരുന്നതിനാൽ ദത്തെടുക്കൽ വിവാഹമായിരുന്നു അത്. ശേഷം സുസുകി എന്ന കുടുംബപ്പേര് അദ്ദേഹത്തിനും സ്വന്തമായി. 1958 ൽ ജൂനിയർ മാനേജറായി ജോലിയിൽ പ്രവേശിച്ച അദ്ദേഹം അഞ്ച് വർഷങ്ങൾക്കിപ്പുറം 1963 ൽ സുസുകിയുടെ ഡയറക്ടർ സ്ഥാനത്തെത്തി. 15 വർഷങ്ങൾക്കിപ്പുറം 1978 ൽ സുസുകിയുടെ പ്രസിഡന്റും സി ഇ ഒയുമായതോടെയാണ് അദ്ദേഹത്തിന്‍റെ 'കാർ വിപ്ലവം' തുടങ്ങുന്നത്. ഒടുവിൽ 2000 ൽ ചെയർമാൻ സ്ഥാനവും ഏറ്റെടുത്ത ഒസാമു 2021 ലാണ് സ്ഥാനം ഒഴിഞ്ഞത്. സ്ഥാനം ഒഴിഞ്ഞശേഷവും കമ്പനിയുടെ മെന്‍ററായി ഒസാമു എന്നും ഉണ്ടായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മോദിയോട് ഏറെ ബഹുമാനമെന്ന് ട്രംപ്; ലോക വേദിയിൽ വീണ്ടും ഇന്ത്യ തള്ളിയ വിഷയം ഉന്നയിച്ചു; വ്യാപാര കരാർ വൈകില്ലെന്നും പ്രതികരണം
ആകാശത്തും കേരളത്തിന് അവഗണന! ദുബായിൽ നിന്ന് കേരളത്തിലേക്കുള്ള ഏക എയർ ഇന്ത്യ സർവീസ് അവസാനിപ്പിക്കാൻ നീക്കം, പകരം എയർ ഇന്ത്യ എക്സ്രസ്സ്