
ലാഹോർ: മുംബൈ ഭീകരാക്രമണത്തിന്‍റെ സൂത്രധാരൻ ഹാഫിസ് സയീദിനും 12 കൂട്ടാളികൾക്കുമെതിരെ പാക്കിസ്ഥാൻ കേസെടുത്തു. സന്നദ്ധ സംഘടനകൾ രൂപീകരിച്ച് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം നൽകിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. തീവ്രവാദ സംഘടനകൾക്കെതിരെ നടപടി സ്വീകരിക്കാന്‍ പാക്കിസ്ഥാന് മേല്‍ അന്താരാഷ്ട്ര തലത്തിൽ സമ്മര്‍ദ്ദം ശക്തമായതോടെയാണ് ഹാഫിസിനും കൂട്ടാളികൾക്കുമെതിരെ പാക് സർക്കാർ നടപടി എടുത്തിരിക്കുന്നത്. 23 കേസുകളാണ് ഇവർക്ക് മേല്‍ ചുമത്തിയിരിക്കുന്നത്.
അഞ്ച് സന്നദ്ധ സംഘടനകളെ ഉപയോഗിച്ചാണ് ജമാഅത്ത് ഉദ് ദവാ തലവനായ ഹാഫിസിനും കൂട്ടാളികളും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് കണ്ടെത്തിയത്. അൽ-അൻഫാൽ, ദാവത്ത് ഉൽ ഇർഷാദ്, മുവാസ് ബിൻ ജബാൽ എന്നീ പേരുകളിലാണ് ട്രസ്റ്റുകൾ ആരംഭിച്ചത്. ലാഹോര്‍, ഗുര്‍ജന്‍വാല, മുല്‍ടാന്‍ എന്നിവിടങ്ങളിൽ സന്നദ്ധ സംഘടനകൾ രൂപീകരിച്ചാണ് ഫണ്ട് ശേഖരിച്ചിരുന്നതെന്നും പാക്കിസ്ഥാന്‍റെ കൗണ്ടര്‍ ടെററിസം വകുപ്പ് (സിടിഡി) അധികൃതർ പറഞ്ഞു.
ചാരിറ്റിയുടെ മറവില്‍ ഈ സ്ഥാപനങ്ങള്‍ തീവ്രവാദത്തിന് ആവശ്യമായ ഫണ്ടിങ്ങ് നടത്തുകയാണെന്ന് കണ്ടെത്തിയതായും സിടിഡി വ്യക്തമാക്കി. ട്രസ്റ്റുകൾ ഉപയോഗിച്ച് തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഫണ്ട് കണ്ടെത്തിയ ജമാത്ത ഉദ് ദവാ, ലഷ്കർ ഇ തെയ്ബ, ഫത്താ ഇ ഇൻസാനിയത്ത് എന്നീ ഭീകരസംഘടനകൾക്കെതിരെയും അന്വേഷണം ആരംഭിച്ചതായി സിടിഡി പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam