
ലാഹോര്‍: ഹിന്ദു വിരുദ്ധ പരാമർശം നടത്തിയ പാക്കിസ്ഥാൻ മന്ത്രി ഫയാസ്സുൽ ഹസ്സൻ ചൊഹാനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കി. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ തെഹ്‌രീകെ ഇൻസാഫ് പാർട്ടി അംഗമാണ് ചൊഹാൻ. പരാമർശം വിവാദമായ സാഹചര്യത്തിൽ നേരത്തെ ചൊഹാൻ മാപ്പുറഞ്ഞിരുന്നു.
ചൊഹാന്റെ രാജി സ്വീകരിച്ചതായി പാർട്ടി ഔദ്യോഗികമായി വ്യക്തമാക്കി. ഹിന്ദു വിഭാഗത്തെ അപമാനിക്കുന്ന പരാമർശം നടത്തിയ ചൊഹാനെ എല്ലാ ചുമതലയിൽ നിന്നും നീക്കിയെന്നും ഒരാളുടെ വിശ്വാസത്തെ അപമാനിക്കുന്ന തരത്തിലുള്ള ഒന്നും അംഗീകരിക്കാനാകില്ലെന്നും പാര്‍ട്ടി വ്യക്തമാക്കി. സഹിഷ്ണുത എന്ന തൂണിന്മേലാണ് പാക്കിസ്ഥാൻ നിർമിക്കപ്പെട്ടിരിക്കുന്നതെന്നും തെഹ്‌രീകെ ഇൻസാഫ് പാർട്ടി വിശദമാക്കി.
പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെയായിരുന്നു ചൊഹാന്‍ വിവാദപരാമർശം നടത്തിയത്. ഹിന്ദുക്കളെ 'ഗോമൂത്രം കുടിക്കുന്നവര്‍' എന്നാണ് ചൊഹാൻ വിശേഷിപ്പിച്ചത്. ഞങ്ങളെക്കാൾ മികച്ചവരാണ് നിങ്ങളെന്ന ധാരണ വേണ്ടെന്നും. ഞങ്ങൾക്കുള്ളത് നിങ്ങൾക്കില്ലെന്നും വിഗ്രഹത്തെ ആരാധിക്കുന്നവരെന്നും ഹിന്ദുക്കളെ പരാമർശിച്ച് ചൊഹാൻ പറഞ്ഞിരുന്നു.
പരാമര്‍ശങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ രൂക്ഷമായ വിമര്‍ശനമാണ് പല ഭാഗത്ത് നിന്ന് ഉയര്‍ന്നത്. ചൊഹാനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് സമൂഹ മാധ്യമങ്ങളിലും ക്യാംപെയിനും സജീവമായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam