'ഒക്ടോബറിനു ശേഷം ഇന്ത്യ-പാക്ക് യുദ്ധമുണ്ടായേക്കും'; പാക് മന്ത്രിയുടെ മുന്നറിയിപ്പ്

By Web TeamFirst Published Aug 28, 2019, 4:23 PM IST
Highlights

 ഒക്ടോബറിനു ശേഷം യുദ്ധമുണ്ടാകുമെന്നാണ് റെയില്‍വേ മന്ത്രി ഷെയ്ഖ് ഷെയ്ഖ് റഷീദ് അഹമ്മദ് പറഞ്ഞിരിക്കുന്നത്.
 

ഇസ്ലാമാബാദ്: ഇന്ത്യാ- പാക് യുദ്ധത്തിന് സാധ്യതയുണ്ടെന്ന്  പാകിസ്ഥാന്‍ റെയില്‍വേ മന്ത്രിയുടെ മുന്നറിയിപ്പ്. ഒക്ടോബറിനു ശേഷം യുദ്ധമുണ്ടാകുമെന്നാണ് റെയില്‍വേ മന്ത്രി ഷെയ്ഖ് ഷെയ്ഖ് റഷീദ് അഹമ്മദ് പറഞ്ഞിരിക്കുന്നത്.

കറാച്ചിക്കടുത്ത് മിസൈൽ പരീക്ഷണം നടത്താൻ പാകിസ്ഥാൻ തയ്യാറെടുക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതു സംബന്ധിച്ച് വിമാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയതായാണ് വിവരം. ദേശീയ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.  

ഇന്ത്യയിലേക്കുള്ള വ്യോമപാത പൂർണമായി അടക്കുമെന്ന് പാകിസ്ഥാന്‍ കഴിഞ്ഞദിവസം ഭീഷണിയുയര്‍ത്തിയിരുന്നു. ഇക്കാര്യം പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഗൗരവമായി പരിഗണിക്കുന്നുണ്ടെന് ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രിയായ ഫവാദ് ഹുസൈന്‍ ട്വിറ്ററിലൂടെയാണ് അറിയിച്ചത്.  പാകിസ്ഥാൻ വഴി അഫ്ഗാനിസ്ഥാനിലേക്കുള്ള ഇന്ത്യയുടെ വ്യാപാര പാത അടക്കുന്ന കാര്യത്തിലും മന്ത്രിസഭാ യോഗത്തിൽ ചർച്ച നടന്നെന്നും ഫവാദ് ഹുസൈന്‍ ട്വീറ്റ് ചെയ്തിരുന്നു.   മോദി തുടങ്ങി, ഞങ്ങള്‍ പൂര്‍ത്തിയാക്കും എന്ന ടാഗോട് കൂടിയായിരുന്നു മന്ത്രിയുടെ ട്വീറ്റ്.

click me!