ചർച്ചകൾക്കായി പാക് സൈനിക മേധാവി അസീം മുനീർ ഇന്ന് ഇറാനിൽ; ഹോർമുസിൽ പണം നൽകാത്ത കപ്പലുകൾ പിടിച്ചെടുക്കുമെന്ന് ഇറാൻ

Published : Aug 24, 2026, 07:52 AM IST
ASIM MUNIR

Synopsis

അസീം മുനീർ തിങ്കളാഴ്ച ഇറാൻ സന്ദർശിക്കുമെന്നത് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബാ​ഗ്ഹേയ് കഴിഞ്ഞദിവസം സ്ഥിരീകരിച്ചിരുന്നു. അമേരിക്ക-ഇറാൻ സമാധാന ചർച്ചകളിൽ പാകിസ്ഥാൻ നേരത്തേയും മധ്യസ്ഥത വഹിച്ചിരുന്നു. ഇതിന്റെ ഭാ​ഗമായാണ് അസീം മുനീറിന്റെ സന്ദർശനം.

ടെഹ്റാൻ: അമേരിക്ക-ഇറാൻ ചർച്ചകൾ പുനരാരംഭിക്കാൻ ലക്ഷ്യമിട്ട് പാകിസ്ഥാൻ സൈനിക മേധാവി അസീം മുനീർ തിങ്കളാഴ്ച ഇറാനിലെത്തും. ഇറാനുമായി ചർച്ച നടത്താനാണ് അസീം മുനീർ എത്തുന്നത്. ചർച്ചയിൽ നിർണായക സന്ദേശങ്ങൾ കൈമാറുമെന്നാണ് റിപ്പോർട്ട്. പാകിസ്ഥാൻ-സൗദി-തുർക്കി എന്നീ രാജ്യങ്ങൾ ഒപ്പുവെച്ച മക്കാ കരാറിന് ശേഷമുള്ള അസീം മുനീറിന്റെ ആദ്യസന്ദർശനമാണിത്.

അസീം മുനീർ തിങ്കളാഴ്ച ഇറാൻ സന്ദർശിക്കുമെന്നത് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബാ​ഗ്ഹേയ് കഴിഞ്ഞദിവസം സ്ഥിരീകരിച്ചിരുന്നു. അമേരിക്ക-ഇറാൻ സമാധാന ചർച്ചകളിൽ പാകിസ്ഥാൻ നേരത്തേയും മധ്യസ്ഥത വഹിച്ചിരുന്നു. ഇതിന്റെ ഭാ​ഗമായാണ് അസീം മുനീറിന്റെ സന്ദർശനം.

അതിനിടെ, ഹോർമുസിൽ ഇറാന് പണം നൽകാത്ത കപ്പലുകൾ പിടിച്ചെടുക്കുന്നത് ഉൾപ്പെടെയുള്ള നടപടികളുണ്ടാകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ഹോർമുസ് വഴി കടന്നുപോകുന്ന കപ്പലുകൾക്ക് ഫീസ് ഈടാക്കാൻ കഴിഞ്ഞദിവസമാണ് ഇറാൻ തീരുമാനമെടുത്തത്. ഫീസ് നൽകാത്ത കപ്പലുകൾക്ക് പിഴ ഈടാക്കുമെന്നും കപ്പലുകൾ പിടിച്ചെടുക്കുമെന്നുമാണ് ഇറാന്റെ മുന്നറിയിപ്പ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്രതിസന്ധിക്കിടെ ഇറാന് ലോട്ടറി! 10500 കോടി ഡോളറിന്‍റെ മൂല്യം, ഏറ്റവും ഉയർന്ന ഗുണനിവാരം; വമ്പൻ പ്രകൃതി വാതക നിക്ഷേപം കണ്ടെത്തി
അമേരിക്കയുമായുള്ള യുദ്ധം നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ ഇറാന്റെ തീരുമാനം, സർവീസ് ചാർജായി പണം ഈടാക്കുമെന്ന് വിശദീകരണം