പാകിസ്‌താൻ്റെ നിർണായക നീക്കം: 8000 പാക് സൈനികരെയും 16 യുദ്ധവിമാനങ്ങളും വ്യോമപ്രതിരോധ സംവിധാനവും സൗദിയിലേക്ക് അയച്ചു

Published : May 18, 2026, 06:20 PM IST
pak army

Synopsis

ഇറാൻ-അമേരിക്ക സംഘർഷത്തിനിടെ, ഉഭയകക്ഷി പ്രതിരോധ കരാറിന്റെ ഭാഗമായി പാകിസ്ഥാൻ 8,000 സൈനികരെയും യുദ്ധവിമാനങ്ങളെയും സൗദി അറേബ്യയിൽ വിന്യസിച്ചു. സൗദിയുടെ തന്ത്രപ്രധാന മേഖലകളെ ആക്രമണങ്ങളിൽ നിന്ന് സംരക്ഷിക്കുകയാണ് ലക്ഷ്യമെങ്കിലും, സമാധാന ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കുന്ന പാകിസ്താന്റെ ഈ നീക്കം 'ഇരട്ട നിലപാട്' ആയി വിലയിരുത്തപ്പെടുന്നു.

ഇസ്ലാമാബാദ്: ഇറാൻ-അമേരിക്ക യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, വൻ സൈനിക വിന്യാസവുമായി പാകിസ്‌താൻ. 8,000 സൈനികരെയും ചൈനയുമായി ചേർന്ന് വികസിപ്പിച്ച JF-17 തണ്ടർ വിഭാഗത്തിൽപ്പെട്ട 16 യുദ്ധവിമാനങ്ങളും ചൈനീസ് നിർമ്മിത HQ-9 വ്യോമപ്രതിരോധ സംവിധാനവും പാകിസ്താൻ സൗദിക്ക് കൈമാറി. ഉഭയകക്ഷി പ്രതിരോധ കരാറിന്റെ ഭാഗമായാണ് സൈനികരെ വിന്യസിച്ചതെന്നാണ് വിവരം. കഴിഞ്ഞ വർഷം ഇരുരാജ്യങ്ങളും ഒപ്പിട്ട പ്രതിരോധ കരാർ പ്രകാരം ഏതെങ്കിലും ഒരു രാജ്യം ആക്രമിക്കപ്പെട്ടാൽ പരസ്പരം സഹായിക്കണമെന്നാണ് വ്യവസ്ഥ.

സൗദി അറേബ്യ പാകിസ്താന്റെ 'ആണവ കുടക്കീഴിലാണെന്ന്' പാക് പ്രതിരോധ മന്ത്രി ഖവാജ ആസിഫ് നേരത്തെ സൂചിപ്പിച്ചിരുന്നു. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം സമവായമില്ലാതെ നീളുമ്പോഴാണ്, ഒരു വശത്ത് സമാധാന ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കുകയും മറുവശത്ത് സൗദിക്ക് സൈനിക പിന്തുണ നൽകുകയും ചെയ്യുന്ന പാകിസ്താന്റെ 'ഇരട്ട നിലപാട്' വ്യക്തമാകുന്നത്. സൗദി അറേബ്യയുടെ എണ്ണ പര്യവേക്ഷണ കേന്ദ്രങ്ങൾക്കും മറ്റ് തന്ത്രപ്രധാന മേഖലകൾക്കും ഇറാനിൽ നിന്നോ മറ്റ് വിഭാഗങ്ങളിൽ നിന്നോ ആക്രമണം ഉണ്ടായാൽ അത് നേരിടാനാണ് ഈ സന്നാഹമെന്നാണ് പാകിസ്‌താൻ പറയുന്നത്.

ഈ സൈനിക വിന്യാസത്തിനാവശ്യമായ മുഴുവൻ സാമ്പത്തിക ചെലവും സൗദി അറേബ്യയാണ് വഹിക്കുന്നത്. നിലവിൽ 8,000 സൈനികരെയാണ് അയച്ചിട്ടുള്ളതെങ്കിലും, കരാർ പ്രകാരം ആവശ്യം വന്നാൽ 80,000 സൈനികരെ വരെ സൗദിയിലേക്ക് അയക്കാൻ പാകിസ്‌താൻ തയ്യാറായേക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വോള്‍ സ്ട്രീറ്റിനെ ഞെട്ടിച്ച ഡോണാള്‍ഡ് ട്രംപ്; വീണ്ടും വന്‍ വിവാദത്തിൽ, 90 ദിവസത്തിനിടെ നടത്തിയത് 3,700 ഓഹരി ഇടപാടുകള്‍!
മകനെ കണ്ടെത്താനായി അലഞ്ഞത് ഒരു വർഷം, തടങ്കലിൽ മകൻ ശ്വാസം മുട്ടി മരിച്ചത് അറിഞ്ഞിട്ട് 10 ദിവസം മാത്രം, 82കാരിയായ അമ്മ മരണപ്പെട്ടു