പാക് തെരഞ്ഞെടുപ്പ്; ലീഡ് അവകാശപ്പെട്ട് ഇമ്രാന്റെ പാർട്ടി; ഫലസൂചന 184 സീറ്റിൽ, 114 ലും ലീഡെന്ന് അവകാശവാദം

By Web TeamFirst Published Feb 8, 2024, 11:09 PM IST
Highlights

പാർട്ടി ചിഹ്നത്തിൽ മത്സരിക്കാൻ വിലക്ക് ഉള്ളതിനാൽ ഇമ്രാൻ്റെ പാർട്ടി സ്വതന്ത്രർ ആയാണ് സ്ഥാനാർത്ഥികളെ നിർത്തിയിരിക്കുന്നത്. 

ലാഹോർ: പാകിസ്ഥാനിൽ ദേശീയ തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. ഭൂരിപക്ഷം സീറ്റുകളിൽ മികച്ച ലീഡ് നേടിയതായി ഇമ്രാൻ്റെ പാർട്ടിയായ പിടിഐ അവകാശപ്പെട്ടു. ഫലസൂചന ലഭ്യമായ 184 സീറ്റിൽ 114 ഇടത്ത് പിടിഐ സ്വതന്ത്രർക്ക് ലീഡ് എന്ന് അവകാശവാദം. നവാസ് ഷരീഫിൻ്റെ പിഎംഎൽഎൻ പാർട്ടിക്ക് 41 ഇടത്ത് ലീഡ് ഉണ്ടെന്നും പിടിഐ പറയുന്നു. രാജ്യമെങ്ങും ഇൻ്റർനെറ്റ് തടഞ്ഞതിനാൽ ഔദ്യോഗിക ലീഡ് നില അറിയാൻ വൈകും. പാർട്ടി ചിഹ്നത്തിൽ മത്സരിക്കാൻ വിലക്ക് ഉള്ളതിനാൽ ഇമ്രാൻ്റെ പാർട്ടി സ്വതന്ത്രർ ആയാണ് സ്ഥാനാർത്ഥികളെ നിർത്തിയിരിക്കുന്നത്. 266 സീറ്റുകളിലേക്ക് ആണ് വോട്ടെടുപ്പ് നടന്നത്.
 

click me!