
കറാച്ചി: പാക് വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് വൈകിട്ട് നേരിയ പനി അനുഭവപ്പെട്ടിരുന്നുവെന്നും തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് പോസറ്റീവാണെന്ന് സ്ഥിരീകരിച്ചതെന്നും ഖുറേഷി ട്വീറ്റില്‍ വ്യക്തമാക്കി.
പനി സ്ഥിരീകരിച്ച ഉടനെ വീട്ടില്‍ ക്വാറന്റൈനിലേക്ക് മാറിയെന്നും ഖുറേഷി പറഞ്ഞു. കൊവിഡ് സ്ഥിരീകരിച്ചുവെങ്കിലും വീട്ടിലിരുന്ന് ഔദ്യോഗിക ചുമതലകള്‍ തുടരുമെന്നും ഖുറേഷി പറഞ്ഞു.
പാക്കിസ്ഥാനില്‍ ഇതുവരെ 2.22 ലക്ഷം പേരാണ് കൊവിഡ് രോഗബാധിതരായത്. ഇതില്‍ 1,14000 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 4551 പേര്‍ മരിച്ചു. പാക് ക്രിക്കറ്റ് ടീം മുന്‍ നായകന്‍ ഷാഹിദ് അഫ്രീദി അടക്കം പ്രമുഖ ക്രിക്കറ്റ് താരങ്ങള്‍ക്കും അടുത്തിടെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam