Death penalty in Pakistan : കോളേജ് വിദ്യാര്‍ത്ഥിയെ കൂട്ടബലാത്സംഗം ചെയ്തു; പാകിസ്ഥാനില്‍ നാല് പേര്‍ക്ക് വധശിക്ഷ

By Web TeamFirst Published Dec 16, 2021, 7:07 PM IST
Highlights

ലാഹോറില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെയുള്ള ബഹവല്‍പുര്‍ ജില്ലയിലാണ് സംഭവം. നസീര്‍ അഹമ്മദ്, മുഹമ്മദ് വസീം, ഉമര്‍ ഹയാത്ത്, ഫഖീര്‍ ഹുസൈന്‍ എന്നിവരെയാണ് പഞ്ചാബ് പ്രവിശ്യ കോടതി വധശിക്ഷക്ക് വിധിച്ചത്.
 

ലാഹോര്‍: പാകിസ്ഥാനില്‍ (Pakistan) കോളേജ് വിദ്യാര്‍ത്ഥിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ Gang rape)  നാല് പേരെ വധശിക്ഷ (Death penalty) വിധിച്ചു. കഴിഞ്ഞ ജനുവരിയിലാണ് സംഭവം. ലാഹോറില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെയുള്ള ബഹവല്‍പുര്‍ ജില്ലയിലാണ് സംഭവം. നസീര്‍ അഹമ്മദ്, മുഹമ്മദ് വസീം, ഉമര്‍ ഹയാത്ത്, ഫഖീര്‍ ഹുസൈന്‍ എന്നിവരെയാണ് പഞ്ചാബ് പ്രവിശ്യ കോടതി വധശിക്ഷക്ക് വിധിച്ചത്. പെണ്‍കുട്ടിയുടെ ആഭരണങ്ങളും പണവും മോഷ്ടിച്ച ശേഷമായിരുന്നു ബലാത്സംഗം. അതിന് ശേഷം പ്രതികള്‍ മുങ്ങുകയായിരുന്നുവെന്ന് പ്രൊസിക്യൂഷന്‍ പറഞ്ഞു. മോഷണത്തിന് ശേഷം പെണ്‍കുട്ടിയെ മറ്റൊരു മുറിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു.

പെണ്‍കുട്ടിയെ ഉപദ്രവിക്കരുതെന്ന് മാതാപിതാക്കള്‍ അപേക്ഷിച്ചെങ്കിലും പ്രതികള്‍ ചെവിക്കൊണ്ടില്ല. അഡീഷണല്‍ ജില്ലാ കോടതി ജഡ്ജി റാണാ അബ്ദുല്‍ ഹക്കീമാണ് ശിക്ഷ വിധിച്ചത്. കുറച്ച് ദിവസം മുമ്പ് മുള്‍ത്താനില്‍ വധുവിനെ വരന്റെ മുന്നില്‍വെച്ച് കൂട്ടബലാത്സംഗം ചെയ്തിരുന്നു. സംഭവത്തില്‍ പ്രതികളെ ഇനിയും പിടികൂടിയിട്ടില്ല.

ആലുവ പൊലീസിന്റെ 'തീവ്രവാദ'പരാമര്‍ശം; പി രാജീവിനെതിരെ ആരോപണവുമായി ഡിസിസി പ്രസിഡന്റ്
 

കൊച്ചി: ആലുവയില്‍ മൊഫിയ പര്‍വീണിന്‍റെ (Mofiya Parveen) മരണവുമായി ബന്ധപ്പെട്ട് സമരം ചെയ്ത കോൺഗ്രസ് പ്രവ‍ർത്തകർക്ക് (Congress Workers) തീവ്രവാദ ബന്ധം ആരോപിച്ച് (Doubts Terror Links) പൊലീസ് കോടതിയില്‍ റിപ്പോർട്ട് സമര്‍പ്പിച്ചത് മന്ത്രി പി രാജിവിന്‍റെ (Minister P Rajeev) നിര്‍ദ്ദേശത്തെ തുടര്‍ന്നെന്ന ആരോപണവുമായി ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് (DCC President Muhammed Shiyas). റിപ്പോര്‍ട്ട്  നല്‍കാനിടയായ സാഹചര്യത്തെകുറിച്ച് സമഗ്രമായ അന്വേഷണം വേണം. ഉത്തരവാദികളായ മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയെടുക്കണമെന്നും ഷിയാസ്‍  ആവശ്യപ്പെട്ടു.

അതേസമയം സമരം ചെയ്ത  കോണ്‍ഗ്രസ് പ്രവർത്തകർക്കെതിരെ നടത്തിയ തീവ്രവാദ പരാമര്‍ശങ്ങള്‍ പൊലീസ് പിന്‍വലിച്ചു. റിപ്പോര്‍ട്ട് തയ്യാറാക്കിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പിഴവ് സംഭവിച്ചതാണെന്നും പരാമർശം തിരുത്താന്‍ അനുവദിക്കണമെന്നും കാട്ടി പൊലീസ് കോടതിക്ക് റിപ്പോര്‍ട്ട് നല്‍കി. തീവ്രവാദ പരാമ‍ർശവുമായി ബന്ധപ്പെട്ട് ഒരു സിഐയും രണ്ട് എസ് ഐമാരും ഇതുവരെ സസ്പെന്‍ഷനിലായിയിട്ടുണ്ട്.

 

click me!