പാകിസ്ഥാനില്‍ ഭൂചലനം; 4.0 തീവ്രത രേഖപ്പെടുത്തി, സംഭവിച്ചത് 10 കിലോമീറ്റർ ആഴത്തിലുള്ള ഭകമ്പം

Published : May 10, 2025, 06:04 AM IST
പാകിസ്ഥാനില്‍ ഭൂചലനം; 4.0 തീവ്രത രേഖപ്പെടുത്തി, സംഭവിച്ചത് 10 കിലോമീറ്റർ ആഴത്തിലുള്ള ഭകമ്പം

Synopsis

ഭൂചലനത്തിൽ നാശനഷ്ടങ്ങളോ പരിക്കുകളോ ഉണ്ടായതായി റിപ്പോർട്ടുകൾ ഇല്ല.

കറാച്ചി: പാകിസ്ഥാനില്‍ ഭൂചലനം. ശനിയാഴ്ച പുലര്‍ച്ചെ 1.44 നാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. 10 കിലോമീറ്റർ ആഴത്തിലുള്ള ഭൂചലനമാണ് സംഭവിച്ചത്.

ഭൂചലനത്തിൽ നാശനഷ്ടങ്ങളോ പരിക്കുകളോ ഉണ്ടായതായി റിപ്പോർട്ടുകൾ ഇല്ല. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ തിങ്കളാഴ്ച പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും റിക്ടർ സ്കെയിലിൽ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായിരുന്നു.

PREV
Read more Articles on
click me!

Recommended Stories

‘ചരിത്രത്തിലെ ഏറ്റവും വലിയ മോഷണക്കേസ്’; ജഡ്ജിയുടെ ചേംബറിൽ നിന്ന് മോഷണം പോയത് 2 ആപ്പിളും ഒരു ഹാൻഡ്‌വാഷ് ബോട്ടിലും, സംഭവം ലാഹോറിൽ
നടുക്കടലിൽ ആഡംബര ക്രൂയിസ് കപ്പലിൽ വൈറസ് ബാധ; ലോകയാത്രക്കിറങ്ങിയ സഞ്ചാരികൾക്കും ജീവനക്കാർക്കും രോഗം