ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ വീഴുമോ? പാക് ദേശീയ അസംബ്ലി യോഗം, ഇസ്ലാമാബാദില്‍ നിരോധനാജ്ഞ, സൈന്യത്തെ വിന്യസിച്ചു

Published : Apr 03, 2022, 12:18 PM ISTUpdated : Apr 03, 2022, 02:08 PM IST
ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ വീഴുമോ? പാക് ദേശീയ അസംബ്ലി യോഗം, ഇസ്ലാമാബാദില്‍ നിരോധനാജ്ഞ, സൈന്യത്തെ വിന്യസിച്ചു

Synopsis

ഇമ്രാൻ ഖാനെതിരെ നടക്കുന്ന അവിശ്വാസ വോട്ടിന് മുന്നോടിയായി ദേശീയ അസംബ്ലി സ്പീക്കർ അസദ് ഖൈസറിനെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നു. 

ഇസ്ലാമാബാദ്: അവിശ്വാസപ്രമേയം വോട്ടിനിടാന്‍ പാക് ദേശീയ അസംബ്ലി (Pakistan National Assembly) . പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അസംബ്ലിയില്‍ എത്തിയിട്ടില്ലെന്നാണ് വിവരം. കനത്ത സുരക്ഷാവലയത്തിലാണ് ദേശീയ അസംബ്ലി മന്ദിരമുള്ളത്. ഇസ്ലാമാബാദിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. ഇമ്രാൻ ഖാനെതിരെ നടക്കുന്ന അവിശ്വാസ വോട്ടിന് മുന്നോടിയായി ദേശീയ അസംബ്ലി സ്പീക്കർ അസദ് ഖൈസറിനെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നു. സ്പീക്കറിനെതിരായ അവിശ്വാസ പ്രമേയത്തിൽ പ്രതിപക്ഷ പാർട്ടികളിൽ നിന്നുള്ള നൂറിലധികം നിയമസഭാംഗങ്ങൾ ഒപ്പിട്ടു.

സർക്കാരിലെ രണ്ട് ഘടകകക്ഷികൾ കൂറുമാറിയതോടെ ഇമ്രാൻ സർക്കാരിന്‍റെ ഭാവി തുലാസിലാണ്. നാടകീയമായ നീക്കങ്ങൾ ഒന്നും സംഭവിച്ചില്ലെങ്കിൽ ഇമ്രാന്‍റെ ന്യൂനപക്ഷ സർക്കാർ ഇന്ന് നിലം പൊത്തും. തന്‍റെ സർക്കാരിനെ വീഴ്ത്താൻ വിദേശ ഗൂഢാലോചനയുണ്ടെന്ന് ആവർത്തിച്ച ഇമ്രാൻ പാകിസ്ഥാനിലെ ജനങ്ങളോട് പ്രതിഷേധത്തിനും ആഹ്വാനം ചെയ്തു. ഇന്നലെ വൈകിട്ട് നടത്തിയ ടിവി അഭിസംബോധനയിലാണ് പ്രതിഷേധ ആഹ്വാനം. വിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെട്ടാലും അധികാരം ഒഴിയില്ലെന്ന സൂചനയും ഇമ്രാന്‍ നല്‍കിയിട്ടുണ്ട്. 

  • 'ജീവൻ അപകടത്തിലാണ്, ഭയമില്ല', അവിശ്വാസപ്രമേയത്തിന് മുന്നോടിയായി ഇമ്രാൻ ഖാൻ

ഇസ്ലാമാബാദ്: തന്റെ ജീവൻ അപകടത്തിലാണെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. അവിശ്വാസപ്രമേയത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ ജീവൻ അപകടത്തിലാണെന്ന് വിശ്വസനീയമായ ഇടത്തുനിന്ന് വിവരം ലഭിച്ചിട്ടുണ്ടെന്നും എന്നാൽ താൻ ഭയക്കുകയില്ലെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. സ്വതന്ത്രവും ജനാധിപത്യപരവുമായ പാക്കിസ്ഥാനുവേണ്ടിയുള്ള പോരാട്ടം തുടരുമെന്നും പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കൂട്ടിച്ചേ‍ർത്തു.

സൈന്യം മൂന്ന് അവസരങ്ങളാണ് തനിക്ക് തന്നിരിക്കുന്നത്. അവിശ്വാസ വോട്ട്, നേരത്തെയുള്ള തിരഞ്ഞെടുപ്പ് അല്ലെങ്കിൽ പ്രധാനമന്ത്രി സ്ഥാനം രാജിവയ്ക്കൽ. തന്‍റെ ജീവൻ അപകടത്തിലാണെന്ന് മാത്രമല്ല വിദേശ കൈകളിൽ കളിക്കുന്ന പ്രതിപക്ഷം തന്‍റെ സ്വഭാവഹത്യ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തിന്‍റെ അവിശ്വാസ പ്രമേയം ഗൂഢാലോചനയാണെന്ന് വിശേഷിപ്പിച്ച ഖാൻ, കഴിഞ്ഞ വർഷം ഓഗസ്റ്റ് മുതൽ തനിക്ക് ഇതിനെക്കുറിച്ച് അറിയാമായിരുന്നുവെന്നും ചില പ്രതിപക്ഷ നേതാക്കൾ എംബസികൾ സന്ദർശിക്കുന്നതായി തനിക്ക് റിപ്പോർട്ടുകൾ ലഭിച്ചെന്നും കൂട്ടിച്ചേ‍ർത്തു. ഹുസൈൻ ഹഖാനിയെപ്പോലുള്ളവർ ലണ്ടനിൽ വെച്ച് നവാസ് ഷെരീഫിനെ കണ്ടുവെന്നും ഖാൻ പറഞ്ഞു. 

മാർച്ച് 31 ന് രാജ്യത്തെ ഒരു ടെലിവിഷൻ പ്രസംഗത്തിൽ ഒരു വിദേശ രാജ്യം തന്റെ പ്രധാനമന്ത്രി പദത്തിൽ വിയോജിപ്പ് പ്രകടിപ്പിക്കുക മാത്രമല്ല, അവിശ്വാസ വോട്ടിലൂടെ അദ്ദേഹത്തെ പുറത്താക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു എന്ന് ഖാൻ ആവർത്തിച്ചു. തന്‍റെ സ്വതന്ത്ര വിദേശ നയത്തെ വിദേശ രാജ്യം എതിർത്തതായും ഖാൻ പറഞ്ഞതായി എആ‍ർവൈ ന്യൂസ് റിപ്പോ‍ർട്ട് ചെയ്യുന്നു. അവിശ്വാസ പ്രമേയത്തിന് മുന്നോടിയായി ഇമ്രാൻ ഖാനെ വധിക്കാനുള്ള ഗൂഢാലോചന രാജ്യത്തിന്‍റെ സുരക്ഷാ ഏജൻസികൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് പാകിസ്ഥാൻ ഇൻഫർമേഷൻ മന്ത്രി ഫവാദ് ചൗധരി നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ റിപ്പോർട്ടുകൾക്ക് ശേഷം സർക്കാർ തീരുമാനമനുസരിച്ച് ഇമ്രാൻ ഖാന്‍റെ സുരക്ഷ വർദ്ധിപ്പിച്ചതായി ചൗധരിയെ ഉദ്ധരിച്ച് ഡോൺ പത്രം റിപ്പോർട്ട് ചെയ്തിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഓരോ ദിവസവും ഓരോ രോഗം പറഞ്ഞ് ആശുപത്രിയിൽ, ലക്ഷ്യം വനിത ഡോക്ടര്‍മാര്‍ ഇന്ത്യൻ വംശജനായ യുവാവ് കാനഡയിൽ പിടിയിലായത് നഗ്നതാ പ്രദര്‍ശനത്തിന്
ഒക്ടോബർ ഏഴിലെ ആക്രമണം; ഇസ്രയേല്‍ പ്രഖ്യാപിച്ച സ്വതന്ത്ര അന്വേഷണം വിവാദത്തില്‍, ഭരണ-പ്രതിപക്ഷ തർക്കം