വീഡിയോ ഗെയിം യാഥാര്‍ത്ഥ്യമാണെന്ന് തെറ്റിദ്ധരിച്ച് ട്വീറ്റ്; പാക് നേതാവിന് ട്രോള്‍ പെരുമഴ

By Web TeamFirst Published Jul 8, 2019, 12:14 PM IST
Highlights

വിമാനം പറന്നിറങ്ങി റണ്‍വേയിലൂടെ നീങ്ങുമ്പോള്‍ മുന്നില്‍ ലോറി എത്തുന്നതും ലോറിയില്‍ ഇടിക്കാതെ വിമാനം പറന്നുയരുന്നതുമാണ് വീഡിയോ. ഗ്രാഫിക്സ് വീഡിയോ ആണെന്ന് ആര്‍ക്കും പെട്ടെന്ന് തോന്നുന്ന വീഡിയോ ആയതിനാലാണ് ഖുറം നവാസ് പരിഹാസത്തിന് പാത്രമായത്.

ഇസ്ലാമാബാദ്: വീഡിയോ ഗെയിമില്‍ വിമാനം അപകടത്തില്‍നിന്ന് സാഹസികമായി രക്ഷപ്പെടുന്നത് യാഥാര്‍ത്ഥ്യമാണെന്ന് തെറ്റിദ്ധരിച്ച് ട്വീറ്റ് ചെയ്ത പാക് രാഷ്ട്രീയ നേതാവിന് പരിഹാസം. പാകിസ്ഥാനിലെ പ്രമുഖ പാര്‍ട്ടിയായ പിഎടിഎയുടെ നേതാവായ ഖുറം നവാസാണ് തെറ്റിദ്ധരിച്ച് ട്വീറ്റ് ചെയ്തത്. വിമാനം അപകടത്തില്‍പ്പെടാതെ രക്ഷിച്ചതിന് പൈലറ്റിനെ പുകഴ്ത്തിയായിരുന്നു ട്വീറ്റ്.

വിമാനം പറന്നിറങ്ങി റണ്‍വേയിലൂടെ നീങ്ങുമ്പോള്‍ മുന്നില്‍ ലോറി എത്തുന്നതും ലോറിയില്‍ ഇടിക്കാതെ വിമാനം പറന്നുയരുന്നതുമാണ് വീഡിയോ. ഗ്രാഫിക്സ് വീഡിയോ ആണെന്ന് ആര്‍ക്കും പെട്ടെന്ന് തോന്നുന്ന വീഡിയോ ആയതിനാലാണ് ഖുറം നവാസ് പരിഹാസത്തിന് പാത്രമായത്. അദ്ദേഹം ട്വീറ്റ് നീക്കം ചെയ്തെങ്കിലും നിരവധി പേര്‍ റീട്വീറ്റ് ചെയ്തിരുന്നു. 

മുമ്പ് രവീന്ദ്ര നാഥ ടാഗോറിന്‍റെ വരികള്‍ ഖലീല്‍ ജിബ്രാന്‍റേതാണെന്ന് തെറ്റിദ്ധരിച്ച് പാക് പ്രധാനമന്ത്രി ഇംമ്രാന്‍ ഖാന്‍ ട്വീറ്റ് ചെയ്തിരുന്നു. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ചിത്രം ഇംമ്രാന്‍ ഖാന്‍റേതാണെന്ന് തെറ്റിദ്ധരിച്ച് പാക് പ്രധാനമന്ത്രിയുടെ ജീവനക്കാരന്‍ ട്വീറ്റ് ചെയ്തതും വിവാദമായിരുന്നു. 
 

click me!