ദലൈലാമയുടെ ജന്മദിനം: ആഘോഷം വിലക്കി നേപ്പാള്‍

By Web TeamFirst Published Jul 8, 2019, 10:24 AM IST
Highlights

'നുഴഞ്ഞുകയറ്റക്കാര്‍' ആത്മഹത്യ അടക്കമുള്ള പ്രതിഷേധം സംഘടിപ്പിക്കാന്‍ സാധ്യതയുള്ളത് കൊണ്ടാണ് ജന്മദിനാഘോഷ പരിപാടികള്‍ക്ക് അനുമതി റദ്ദാക്കിയതെന്നാണ് ജില്ല ഭരണകൂടം അറിയിക്കുന്നത്

കാഠ്മണ്ഡു:  ദലൈലാമയുടെ ജന്മദിനം ആഘോഷിക്കുന്നതിന് നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവില്‍ വിലക്ക്.  നിരോധനത്തെ തുടര്‍ന്ന് ടിബറ്റന്‍ സമൂഹം സംഘടിപ്പിച്ച ആഘോഷ പരിപാടികള്‍ റദ്ദാക്കുകയും ചെയ്തു. രാജ്യത്ത് ടിബറ്റന്‍ അഭയാര്‍ത്ഥികള്‍ താമസിക്കുന്ന കാഠ്മണ്ഡു താഴ്‌വരയില്‍ സര്‍ക്കാര്‍ സുരക്ഷയേര്‍പ്പെടുത്തിയിട്ടുണ്ട്. 

'നുഴഞ്ഞുകയറ്റക്കാര്‍' ആത്മഹത്യ അടക്കമുള്ള പ്രതിഷേധം സംഘടിപ്പിക്കാന്‍ സാധ്യതയുള്ളത് കൊണ്ടാണ് ജന്മദിനാഘോഷ പരിപാടികള്‍ക്ക് അനുമതി റദ്ദാക്കിയതെന്ന് കാഠ്മണ്ഡു അസിസ്റ്റന്‍റ് ജില്ല ഭരണാധികാരി കൃഷ്ണ ബഹാദൂര്‍ കതുവാള്‍ പറഞ്ഞു.

നേപ്പാളില്‍ 20,000ത്തോളം ടിബറ്റുകാരാണ് ഉള്ളത്. ടിബറ്റുകാരുടെ നിലപാടില്‍ നേപ്പാളിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന് മേല്‍ ചൈന സമ്മര്‍ദ്ദം ചെലുത്തുന്നതായി മനുഷ്യാവകാശ സംഘടനകള്‍ ആരോപിച്ചിരുന്നു. ചൈന ദലൈലാമയെ വിഘടനവാദിയായാണ് കാണുന്നത്. ദലൈലാമയുടെ 84-മത്തെ ജന്മദിനമാണ് ഇന്ന്.
 

click me!