
ദില്ലി: പരമാധികാരം സംരക്ഷിക്കാൻ വേറെ വഴിയില്ലെന്ന് പാക് പ്രസിഡന്റ് ആസിഫ് അലി സർദാരി. ഇന്ത്യക്ക് എതിരെയുള്ള ആക്രമണത്തെ ന്യായീകരിച്ചാണ് പ്രസ്‌താവന. രാഷ്ട്രത്തിന്റെ പരമാധികാരം സംരക്ഷിക്കാനും പൗരന്മാരെ സംരക്ഷിക്കാനും തക്ക രീതിയിൽ പ്രതികരിക്കുക മാത്രമാണ് പാകിസ്താന് മുന്നിലെ മാർഗം. ഇന്ത്യയുടെ കടന്നുകയറ്റത്തെ ചെറുക്കാൻ രാഷ്ട്രം ഒറ്റക്കെട്ടായി സൈന്യത്തിന് പിന്നിലുണ്ട്. സമാധാന കാംക്ഷിയായ രാജ്യമാണ് പാക്കിസ്ഥാൻ. ഇന്ത്യൻ പ്രകോപനത്തിൽ അങ്ങേയറ്റം സംയമനം പാകിസ്ഥാൻ പുലർത്തുന്നുണ്ടെന്നും സർദാരി പ്രസ്താവനയിൽ പറഞ്ഞു. പ്രധാനമന്തി ഷഹബാസ് ഷെരീഫ് ഇന്ന് സർദാരിയെ സന്ദർശിച്ചു ചർച്ച നടത്തിയതിന് പിന്നാലെയാണ് പ്രസ്താവന.