'ഇന്ത്യയെ ആക്രമിക്കരുത്, അവർക്ക് 16 ലക്ഷം, ഇവിടെ ആകെ 6 ലക്ഷം സൈനികർ മാത്രം'; പരിഭ്രാന്തിയിൽ മുൻ പാക് എയർ മാർഷൽ

Published : May 10, 2025, 11:39 AM IST
'ഇന്ത്യയെ ആക്രമിക്കരുത്, അവർക്ക് 16 ലക്ഷം, ഇവിടെ ആകെ 6 ലക്ഷം സൈനികർ മാത്രം'; പരിഭ്രാന്തിയിൽ മുൻ പാക് എയർ മാർഷൽ

Synopsis

പാകിസ്ഥാന്‍റെ ഡോൺ ടിവിയിൽ നിന്നുള്ള ഒരു മിനിറ്റ് ദൈർഘ്യമുള്ള ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പങ്കുവെക്കപ്പെടുന്നുണ്ട്

ഇസ്ലാമാബാദ്: ഇങ്ങോട്ടുള്ള ആക്രമണങ്ങൾ തടുത്ത് ഇന്ത്യ ശക്തമായ തിരിച്ചടി തുടരുമ്പോൾ പാകിസ്ഥാനിലെ  വിരമിച്ച സൈനിക ഉദ്യോഗസ്ഥരും പരിഭ്രാന്തിയില്‍. പാകിസ്ഥാന്‍റെ ഡോൺ ടിവിയിൽ നിന്നുള്ള ഒരു മിനിറ്റ് ദൈർഘ്യമുള്ള ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പങ്കുവെക്കപ്പെടുന്നുണ്ട്. വിരമിച്ച ഒരു സൈനിക ഉദ്യോഗസ്ഥൻ പാകിസ്ഥാന് ആകെ ആറ് ലക്ഷം സൈനികരുടെ സേന മാത്രമേയുള്ളൂവെന്ന് സമ്മതിക്കുന്നതാണ് വീഡിയോ. 

"ഇന്ത്യക്ക് 16 ലക്ഷം സൈനികരുണ്ട്, ഞങ്ങളുടേത് വെറും ആറ് ലക്ഷം മാത്രം. എത്ര യുദ്ധം നടത്തിയാലും നമ്മൾ രക്ഷിപെടില്ല" എന്നാണ് പാകിസ്ഥാന്‍റെ മുൻ എയർ മാർഷൽ മസൂദ് അക്തർ വീഡിയോയിൽ പറയുന്നത്. നമ്മുടെ നേതൃത്വത്തിന്റെ ജോലി ഭാവിയിലേക്ക് നോക്കുക എന്നതാണ്. രംഗങ്ങൾ ആശങ്കാജനകമാണ്. അതിന് നമുക്ക് ഉത്തരമില്ല. സ്ഥിതിഗതികൾ കൂടുതൽ വഷളാകുകയാണ്. അമേരിക്ക സമ്മർദ്ദം ചെലുത്തുന്നത് വരെ സംഘർഷം കുറയില്ല. നാല് തവണ ഇന്ത്യ വലിയ ആക്രമണങ്ങൾ നടത്താൻ പദ്ധതിയിട്ടിരുന്നു. നമ്മൾ എന്ത് ചെയ്യണമെന്ന് ശരിക്കും ചിന്തിക്കണം, അല്ലെങ്കിൽ നമ്മുടെ സ്ഥിതി കൂടുതൽ വഷളാകും." - മാർഷൽ മസൂദ് കൂട്ടിച്ചേർത്തു. 

അതേസമയം, ഗുജറാത്തിലെ പാക്ക് അതിർത്തിയോട് ചേർന്നുള്ള മുഴുവൻ സൈനിക കേന്ദ്രങ്ങൾക്കും അതീവ സുരക്ഷ ഏർപ്പെടുത്തിയിരുക്കുകയാണ് സൈന്യം. ഇത്തരം കേന്ദ്രങ്ങൾക്ക് രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള മുഴുവൻ വാഹനങ്ങളും മാറ്റിയിരിക്കുകയാണ്. പൊതു ജനങ്ങൾ ഈ പ്രദേശത്തുകൂടെ യാത്ര ചെയ്യരുതെന്ന പ്രത്യേക നിർദേശവും നൽകിയിട്ടുണ്ട്. 

പഞ്ചാബിലും സംഘർഷ സാധ്യത നിലനിൽക്കുകയാണ്. ​ഗുർദാസ്പൂരിൽ പാക് സ്ഫോടകവസ്തു പതിച്ച് നിലം കുഴിഞ്ഞു പോയി എന്ന വിവരം പുറത്തുവന്നിട്ടുണ്ട്. എന്നാൽ ആളപായം സംഭവിക്കുകയോ ആർക്കും പരിക്കേൽക്കുകയോ ചെയ്തിട്ടില്ല. തുടർന്ന് പഞ്ചാബ് ഭരണകൂടം ജനങ്ങൾക്ക് പ്രത്യേക നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ആളുകൾ കൂട്ടം കൂടരുത്, കൂട്ടം കൂടി പുറത്തിറങ്ങരുത്, മാളുകൾ പോലുള്ള ഇടങ്ങളിലെ സന്ദർശനം ഒഴിവാക്കണം തുടങ്ങിയ നിർദേശങ്ങളാണ് നൽകിയിരിക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബംഗ്ലാദേശിൽ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങളുമായി പ്രക്ഷോഭകർ, മതനിന്ദ ആരോപിച്ച് ആൾക്കൂട്ട കൊലപാതകം; അപലപിച്ച് യൂനുസ് സർക്കാർ
ഉസ്മാൻ ഹാദിയുടെ മൃതദേഹം ധാക്കയിലെത്തിച്ചു, അന്ത്യാഞ്ജലിയർപ്പിക്കാൻ വൻ ജനാവലി; സംസ്‌കാരം നാളെ