വിവാഹ ജീവിതത്തിലെ ദുരിതങ്ങൾ തുറന്നുപറഞ്ഞു; പാക് വനിതാ ഫോട്ടോ​ഗ്രാഫറെ മുൻ ഭർത്താവ് വെടിവെച്ച് കൊന്നു

Published : Jul 21, 2022, 06:03 PM ISTUpdated : Jul 21, 2022, 06:11 PM IST
വിവാഹ ജീവിതത്തിലെ ദുരിതങ്ങൾ തുറന്നുപറഞ്ഞു; പാക് വനിതാ ഫോട്ടോ​ഗ്രാഫറെ മുൻ ഭർത്താവ് വെടിവെച്ച് കൊന്നു

Synopsis

36കാരനായ മുൻഭർത്താവ് റഹീൽ അഹമ്മദാണ് സാനി‌യയെ വെടിവെച്ച് കൊലപ്പെടുത്തിയത്. ശേഷം ഇയാളും സ്വയം വെടിയുതിർത്തു.

ചിക്കാഗോ: പാക് വംശജയായ പ്രശസ്ത വനിതാ ഫൊട്ടോഗ്രാഫര്‍ സാനിയ ഖാനെ (29) മുൻ ഭർത്താവ് വെടിവെച്ച് കൊലപ്പെടുത്തി. വിവാഹ ജീവിതത്തിൽ നേരിട്ട ദുരിതങ്ങൾ സാനിയ ഖാൻ സമൂഹ മാധ്യമത്തിൽ  പരസ്യപ്പെടുത്തിയതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് പൊലീസ് സംശയിക്കുന്നു. 36കാരനായ മുൻഭർത്താവ് റഹീൽ അഹമ്മദാണ് സാനി‌യയെ വെടിവെച്ച് കൊലപ്പെടുത്തിയത്. ശേഷം ഇയാളും സ്വയം വെടിയുതിർത്തു. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇയാളും മരണത്തിനു കീഴടങ്ങി. ഇയാൾ  ജോര്‍ജിയയിൽ നിന്നു യുഎസിലെത്തിയതാണെന്നും പൊലീസ് പറഞ്ഞു. റഹീൽ അഹമ്മദിനെ കാണാതായതിനെ തുടർന്ന് ജോർജിയയിലെ പൊലീസ് അന്വേഷണം നടത്തിയിരുന്നു. 

വിവാഹ മോചനത്തെക്കുറിച്ച് സാനിയ ടിക്ടോക്കിൽ വെളിപ്പെടുത്തിയതിന് പിന്നാലെ ഇയാൾ തിങ്കളാഴ്ച വൈകിട്ട് ഇവർ താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റില്‍ എത്തി. തുടർന്ന് സാനിയയുമായി തർക്കമുണ്ടാകുകയും വെടി‌യുതിർക്കുകയുമായിരുന്നു. സമീപത്തുള്ളവര്‍ ശബ്ദം കേട്ട് പൊലീസിൽ വിവരമറിയിച്ചു. പൊലീസ് എത്തിയപ്പോള്‍  ഇയാൾ സ്വയം വെടിവെച്ചു. പൊലീസ് വാതിൽ തുറക്കുമ്പോൾ ഇരുവരും വെടിയേറ്റു കിടക്കുകയായിരുന്നു. സാനിയ സംഭവ സ്ഥലത്തുതന്നെ മരിച്ചു. റഹീലിന്റെ ആത്മഹത്യാകുറിപ്പ് പൊലീസ് കണ്ടെത്തി. വിവാഹ ജീവിതത്തില്‍ തനിക്ക് നേരിട്ട പ്രശ്നങ്ങൾ സാനിയ ടിക് ടോക്കിലൂടെ വെളിപ്പെടുത്തിയിരുന്നു. ഇതിൽ ഭർത്താവ് കുപിതനായിരുന്നു. കഴിഞ്ഞ വർഷമാണ് ഇരുവരും വിവാ​ഹ മോചിതരായത്. 

പഞ്ചാബ് മുഖ്യമന്ത്രി ദില്ലി ആശുപത്രിയില്‍; മലിനജലം കുടിച്ച് അണുബാധ വന്നതോ - വീഡിയോ വൈറല്‍

ദില്ലി: അണുബാധയുണ്ടായ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനെ ദില്ലിയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ട്. ബുധനാഴ്ച വൈകീട്ടാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിന് പിന്നാലെ ഇദ്ദേഹം നദിയില്‍ നിന്നും വെള്ളം ഗ്ലാസില്‍ എടുത്ത് കുടിക്കുന്ന വീഡിയോ വൈറലായി.

നദിയിൽ നിന്ന് വെള്ളം കുടിച്ചതാണ് അണുബാധയുണ്ടാക്കിയത് എന്ന ഊഹാപോഹങ്ങളാണ് പിന്നീട് വന്നത്. ആം ആദ്മി പാർട്ടി (എഎപി) പഞ്ചാബ് ട്വീറ്റ് ചെയ്ത വീഡിയോയിൽ, മുഖ്യമന്ത്രി ഒരു നദിയിൽ നിന്ന് ഒരു ഗ്ലാസ് വെള്ളം കോരിയെടുക്കുന്നതും അനുയായികളുടെ ആഹ്ളാദാരവങ്ങളും കാണാമായിരുന്നു.

മാൻ ആ വെള്ളം കുടിക്കുന്നതും അദ്ദേഹത്തിന്റെ ആരോഗ്യവും തമ്മിൽ ബന്ധമൊന്നും പാർട്ടി നേതാക്കൾ നിഷേധിച്ചു. സാധാരണ ചെക്കപ്പിന് വേണ്ടിയാണ് അദ്ദേഹം ദില്ലിയിലെ ആശുപത്രിയിൽ പോയതെന്ന് അവർ പറയുന്നു.

2024ൽ നടക്കേണ്ടത് തിരസ്കരണത്തിന്റെ തെരഞ്ഞെടുപ്പ്'; ബിജെപിക്കെതിരെ ആഞ്ഞടിച്ച് മമത

കഴിഞ്ഞ ഞായറാഴ്ചയുടേതാണ് വീഡിയോ. പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും രാജ്യസഭാ എംപിയുമായ ബാബ ബൽബീർ സിംഗ് സീചെവാൾ കാളി ബെയ്ൻ നദി വൃത്തിയാക്കിയതിന്റെ 22-ാം വാർഷികത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രിയെ ക്ഷണിക്കുകയും പഞ്ചാബിലെ സുൽത്താൻപൂർ ലോധിയിൽ നദീജലം കുടിക്കാന്‍ അനുയായികള്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി വെള്ളം കുടിച്ചത്.

 

PREV
click me!

Recommended Stories

10 അടി വരെ ഉയരത്തിൽ സുനാമി തിരമാലകൾ ആഞ്ഞടിക്കാൻ സാധ്യത, 7.6 തീവ്രത രേഖപ്പെടുത്തി ഭൂചലനം; ജപ്പാനിൽ അതീവ ജാഗ്രതാ നിർദേശം
10 വർഷമായി ജർമനിയിൽ താമസിക്കുന്ന ഇന്ത്യക്കാരൻ; എന്തുകൊണ്ട് ജർമൻ പാസ്പോർട്ടിന് അപേക്ഷിച്ചില്ലെന്ന് വിശദീകരിച്ച് ഗവേഷകൻ