Asianet News MalayalamAsianet News Malayalam

'2024ൽ നടക്കേണ്ടത് തിരസ്കരണത്തിന്റെ തെരഞ്ഞെടുപ്പ്'; ബിജെപിക്കെതിരെ ആഞ്ഞടിച്ച് മമത

2024-ൽ ബിജെപിക്ക് ലോക്‌സഭയിൽ ഭൂരിപക്ഷം ലഭിക്കില്ല. ബിജെപി ഹിന്ദു കാർഡും മുസ്ലീം കാർഡുംആദിവാസി കാർഡും കളിക്കുന്നു. എന്നാൽ അവർ ആദിവാസികൾക്ക് അവരുടെ അവകാശങ്ങൾ നൽകില്ല.

Mamata Banerjee says against BJP in TMC Rally in Kolkata
Author
Kolkata, First Published Jul 21, 2022, 5:14 PM IST

കൊല്‍ക്കത്ത: 2024-ല്‍ (2024 Loksabha Election) നടക്കുന്നത് ബിജെപിയെ (BJP) അധികാരത്തിൽ നിന്ന് പുറത്തുചാടിക്കുന്ന തിരസ്കരണത്തിന്‍റെ തെരഞ്ഞെടുപ്പ് ആയിരിക്കണമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി (Mamata Banerjee). കൊൽക്കത്തയിൽ തൃണമൂൽ കോൺഗ്രസിന്റെ രക്തസാക്ഷി ദിന റാലിയിൽ സംസാരിക്കുകയായിരുന്നു മമത. ബിജെപിയുടെ ചങ്ങലകളും അവരുടെ കഴിവില്ലായ്മയും തകർത്ത് ഒരു ജനപക്ഷ സർക്കാർ സ്ഥാപിക്കണമെന്നും മമത ആഹ്വാനം ചെയ്തു.

സോണിയാ​ഗാന്ധി ഓ​ഗസ്റ്റ് മൂന്നിന് ഹാജരാകണമെന്ന് കൊല്ലം മുൻസിഫ് കോടതി; നിർദേശം കോൺ​ഗ്രസ് നേതാവിന്റെ പരാതിയിൽ

2024-ൽ ബിജെപിക്ക് ലോക്‌സഭയിൽ ഭൂരിപക്ഷം ലഭിക്കില്ല. ബിജെപി ഹിന്ദു കാർഡും മുസ്ലീം കാർഡുംആദിവാസി കാർഡും കളിക്കുന്നു. എന്നാൽ അവർ ആദിവാസികൾക്ക് അവരുടെ അവകാശങ്ങൾ നൽകില്ല. ബിജെപിക്ക് സ്ഥിരബുദ്ധി നഷ്ടപ്പെട്ടിരിക്കുന്നു. വറുത്ത അരിക്ക് പോലും ജിഎസ്ടി ഏര്‍പ്പെടുത്തിയിരിക്കുന്നു. മധുരപലഹാരത്തിനും സംഭാരത്തിനും തൈരിനും ജിഎസ്ടിയാണ്. രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചാല്‍ അതിനുപോലും ജിഎസ്ടി ചുമത്തിയേക്കാമെന്നും അവർ പറഞ്ഞു. മഹാരാഷ്ട്രയിലെ ശിവസേനയിലെ വിമതരെ കൂട്ടുപിടിച്ച് ബിജെപി അധികാരത്തിലേറിയതിനെയും മമതാ ബാനർജി വിമർശിച്ചു.  

രാജ്യത്തിൻ്റെ മുഖമാവാൻ ദ്രൗപദി മുര്‍മു, രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ബഹുദൂരം മുന്നിൽ

മുംബൈയെ തകര്‍ത്തെന്നാണ് ബിജെപി കരുതുന്നത്. ഛത്തീസ്ഗഢിനേയും ബംഗാളിനേയും തകര്‍ക്കാനാവുമെന്നും അവര്‍ കരുതുന്നു. ബംഗാളിലേക്ക് വരേണ്ടെന്നും ഇവിടെ ബംഗാള്‍ കടുവകളുണ്ടെന്ന് അവര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണെന്നും മമത ബാനർജി പറഞ്ഞു. സംസ്ഥാനങ്ങൾക്ക് അര്‍ഹതപ്പെട്ട ഫണ്ട് ലഭിക്കുന്നില്ലെങ്കിൽ ദില്ലിയിലേക്ക് വരും. ഇഡിയേയും സിബിഐയെയും ഉപയോഗിച്ച് പേടിപ്പിക്കാമെന്ന് ധരിക്കേണ്ടെന്നും ഞങ്ങള്‍ ഭീരുക്കളല്ലെന്നും മമത പറഞ്ഞു. 

മാധ്യമം പത്രം നിരോധിക്കാൻ ആവശ്യപ്പെട്ട് കെ.ടി.ജലീൽ യുഎഇ ഭരണാധികാരികൾക്ക് കത്തയച്ചെന്ന് സ്വപ്ന 

തെരുവ് ഭക്ഷണശാലയിലെ സ്ത്രീക്കൊപ്പം പാചകം ചെയ്ത് ബംഗാള്‍ മുഖ്യമന്ത്രി; വീഡിയോ

 

പ്രഭാതനടത്തത്തിനിടെ തെരുവിലെ ഭക്ഷണശാലയില്‍ ( Street Food ) കയറി പാചകം ചെയ്ത് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ( Mamata Banerjee). ഡാര്‍ജിലിംഗില്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനിടെയാണ് മമത ഏവരെയും അതിശയപ്പെടുത്തിക്കൊണ്ട് തെരുവിലെ ഭക്ഷണശാലയില്‍ കയറി പാചകം ചെയ്തത്. 

പ്രാദേശികമായി ധാരാളം പേര്‍ കഴിക്കുന്ന മോമോസ് ആണ് മമത തയ്യാറാക്കുന്നത്. ഇതിന്‍റെ ചിത്രങ്ങള്‍ പിന്നീട് മമത തന്നെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. പിന്നാലെ തന്നെ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലായി. 

തെരുവിലെ ഭക്ഷണശാലയില്‍ ( Street Food )  പാചകം ചെയ്തുകൊണ്ടിരുന്ന സ്ത്രീയോടൊപ്പമാണ് മമതയും ( Mamata Banerjee) ചേരുന്നത്. മാവെടുത്ത് കയ്യില്‍ വച്ച് പരത്തി, അകത്ത് ഫില്ലിംഗ് നിറച്ച് മോമോസിനെ അതിന്‍റെ ഷേപ്പിലാക്കിയെടുക്കുന്നതെല്ലാം വീഡിയോയില്‍ കാണാം. ഒപ്പം തന്നെ കടയിലെ സ്ത്രീയുമായി സംസാരിക്കുന്നുമുണ്ട്. 

 

 

ഇങ്ങനെയുള്ള നിമിഷങ്ങള്‍ എല്ലാവരുമായും പങ്കുവയ്ക്കുന്നത് സന്തോഷകരമാണെന്നും ഡാര്‍ജിലിംഗിലെ കഠിനാദ്ധ്വാനികളായ മനുഷ്യര്‍ക്കെല്ലാം സല്യൂട്ട് എന്നും ഫോട്ടോകള്‍ പങ്കുവച്ചുകൊണ്ട് മമത ഫേസ്ബുക്കിലെഴുതി. 

 

നേരത്തെയും തെരുവിലെ ഭക്ഷണശാലകളില്‍ കയറി മമത പാചകത്തിന് സഹായിക്കുന്ന ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. 

രാഷ്ട്രീയമായ ആവശ്യങ്ങള്‍ക്കായാണ് മമത ഡാര്‍ജിലിംഗ് സന്ദര്‍ശിച്ചത്. ഗോരഖ്ലാന്‍ഡ് ടെറിട്ടോറിയല്‍ അഡ്മിനിസ്ട്രേഷൻ അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങായിരുന്നു ഇവിടത്തെ മമതയുടെ പ്രധാന അജണ്ട. മത്സരിച്ച 10 സീറ്റില്‍ അഞ്ച് സീറ്റുകള്‍ നേടിക്കൊണ്ട് മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസ് ഇവിടെ ആദ്യമായി തങ്ങളുടെ സാന്നിധ്യം അറിയിച്ചിരിക്കുകയാണ്. 

Follow Us:
Download App:
  • android
  • ios