ആണ്‍കുട്ടികള്‍ക്കൊപ്പം നൃത്തം ചെയ്തതിന് 18കാരിയെ കൊലപ്പെടുത്തി കുടുംബം; നിർദേശം നൽകിയത് പ്രാദേശിക കൗൺസിൽ

Published : Nov 30, 2023, 12:05 PM IST
ആണ്‍കുട്ടികള്‍ക്കൊപ്പം നൃത്തം ചെയ്തതിന് 18കാരിയെ കൊലപ്പെടുത്തി കുടുംബം; നിർദേശം നൽകിയത് പ്രാദേശിക കൗൺസിൽ

Synopsis

നൃത്തത്തിന്‍റെ വീഡിയോ വൈറലായതിനു പിന്നാലെയായിരുന്നു ദുരഭിമാനക്കൊല

ഇസ്ലാമാബാദ്: ആണ്‍കുട്ടികള്‍ക്കൊപ്പം നൃത്തം ചെയ്തതിന് 18 വയസ്സുകാരിയെ കൊലപ്പെടുത്തി കുടുംബം. നൃത്തത്തിന്‍റെ വീഡിയോ വൈറലായതിനു പിന്നാലെയായിരുന്നു ദുരഭിമാനക്കൊല. പാകിസ്താനിലെ കൊഹിസ്താൻ മേഖലയിലാണ് സംഭവം. വീഡിയോയിലുണ്ടായിരുന്ന മറ്റൊരു കുട്ടി പൊലീസ് ഇടപെട്ടതോടെ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. 

പ്രാദേശിക കൗൺസിലിന്‍റെ (ജിർഗ) നിർദേശ പ്രകാരമാണ് പെൺകുട്ടിയുടെ കുടുംബം കൊലപാതകം നടത്തിയതെന്നാണ് റിപ്പോർട്ട്. അതേ വീഡിയോയിലുണ്ടായിരുന്ന മറ്റൊരു പെൺകുട്ടിക്കും ജിർഗ വധശിക്ഷ വിധിച്ചെങ്കിലും പൊലീസ് ഇടപെട്ടതിനാല്‍ രക്ഷപ്പെടുകയായിരുന്നു. വീട്ടുകാരില്‍ നിന്ന് തനിക്ക് ഭീഷണിയില്ലെന്ന് പെണ്‍കുട്ടി പറഞ്ഞതോടെ വീട്ടുകാര്‍ക്കൊപ്പം വിട്ടു. സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ വീഡിയോയിലുള്ള ആണ്‍കുട്ടികള്‍ ഒളിവിലാണ്.

സംഭവത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ജില്ലാ പൊലീസ് ഓഫീസർ (ഡിപിഒ) മുഖ്തിയാർ തനോലി പറഞ്ഞു. പെണ്‍കുട്ടിയെ കൊലപ്പെടുത്താന്‍ നിര്‍ദേശം നല്‍കിയവരെ കണ്ടെത്താന്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.  

മുൻപരിചയമോ വൈരാഗ്യമോ ഇല്ല, യുവതി അധ്യാപികയെ അതിക്രൂരമായി കൊലപ്പെടുത്തി, കാരണം ഭയപ്പെടുത്തുന്നത്...

സംഭവത്തിനു പിന്നാലെ ഇത്തരം ദുരഭിമാനക്കൊലകൾ അവസാനിപ്പിക്കണമെന്ന ആവശ്യം പാകിസ്താനിലുയര്‍ന്നു. 2011ല്‍ ഇതുപോലെ രാജ്യത്തെ ഞെട്ടിച്ച സംഭവമുണ്ടായിരുന്നു. ഫാമിലി ഫങ്ഷനില്‍ പുരുഷന്‍ നൃത്തം ചെയ്യുമ്പോള്‍ കൈ കൊട്ടിയതിന് അഞ്ച് സ്ത്രീകളെ കൊലപ്പെടുത്താന്‍ പ്രാദേശിക കൗൺസില്‍ നിര്‍ദേശം നല്‍കി. വീഡിയോയിലുണ്ടായിരുന്ന ആളുടെ മൂന്ന് സഹോദരന്മാരും പിന്നീട് കൊല്ലപ്പെട്ടു. ഈ സംഭവം പുറത്തു പറഞ്ഞ ആള്‍ നിരന്തര ഭീഷണികള്‍ക്ക് പിന്നാലെ 2019ല്‍ കൊല്ലപ്പെട്ടു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അഴിമതിയിൽ വലിയ മാറ്റമൊന്നുമില്ല, ലോകത്ത് ഇന്ത്യക്ക് 91-ാം സ്ഥാനം മാത്രം; പാകിസ്ഥാന്‍റെ കാര്യം അതിലും കഷ്ടം, 182 രാജ്യങ്ങളിൽ 136-ാം സ്ഥാനത്ത്
അമേരിക്കയുടെ ലക്ഷ്യവും നീക്കങ്ങളും എണ്ണിപ്പറഞ്ഞ് റഷ്യ; ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ സമ്മർദ്ദത്തിൽ കുരുക്കിയെന്ന് വിമർശം