ഈഫൽ ടവറിൽ ബോംബ് ഭീഷണി, 3 നിലകളിൽ നിന്നും ആളുകളെ ഒഴിച്ചു, ബോംബ് സ്ക്വാഡും സ്ഥലത്ത്...

Published : Aug 12, 2023, 09:42 PM IST
ഈഫൽ ടവറിൽ ബോംബ് ഭീഷണി, 3 നിലകളിൽ നിന്നും ആളുകളെ ഒഴിച്ചു, ബോംബ് സ്ക്വാഡും സ്ഥലത്ത്...

Synopsis

പ്രാദേശിക സമയം ശനിയാഴ്ച ഉച്ചയോടെയാണ് ഭീഷണി സന്ദേശം ലഭിക്കുന്നത്. ഉടനെ തന്നെ പൊലീസ് മൂന്നുനിലകളും ടവറിനു തൊട്ടുതാഴെയുള്ള സ്ഥലത്തുനിന്നും ആളുകളെ ഒഴിപ്പിച്ചു.

പാരിസ്:  പാരിസിലെ ഈഫൽ ടവറില്‍ ബോംബ് ഭീഷണി. ബോംബ് ഭീഷണിയെ തുടർന്ന് മൂന്ന് നിലകളിൽനിന്ന് ആളുകളെ ഒഴിപ്പിച്ചു. സംഭവത്തെ തുടർന്ന് പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. പ്രാദേശിക സമയം ശനിയാഴ്ച ഉച്ചയോടെയാണ് ഭീഷണി സന്ദേശം ലഭിക്കുന്നത്. ഉടനെ തന്നെ പൊലീസ് മൂന്നുനിലകളും ടവറിനു തൊട്ടുതാഴെയുള്ള സ്ഥലത്തുനിന്നും ആളുകളെ ഒഴിപ്പിച്ചതായി  വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

ബോംബ് കണ്ടെത്താനുള്ള ശ്രമം നടന്നുവരികയാണ്. ഇത്തരം സാഹചര്യങ്ങളിൽ ആളുകളെ ഒഴിപ്പിക്കാറുണ്ട്. സമാന സാഹചര്യങ്ങളിൽ ഇത്തരം നടപടികൾ സ്വീകരിക്കാറുണ്ടെന്നും എന്നാൽ അവ അപൂർവമാണെന്നും അധികൃതർ പറഞ്ഞു. 1889ലാണ് ടവറിന്റെ നിർമാണം പൂര്‍ത്തിയാക്കിയത്. ഫ്രാൻസിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ ഈഫൽ ടവര്‍ കഴിഞ്ഞ വർഷം 6.2 ദശലക്ഷം പേരാണ് സന്ദർശിച്ചതെന്നാണ് കണക്കുകള്‍. 

Read More : ഇനി വ്യക്തിഗത വിവരം ചോർന്നാൽ പിഴ 250 കോടി; ഡിജിറ്റൽ പേഴ്സണൽ ഡാറ്റാ പ്രൊട്ടക്ഷൻ ബില്ലിന് അംഗീകാരം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കടൽതീരത്തേക്ക് കയറി വന്നത് 3000 താഴ്ചയിൽ കഴിയുന്ന ദുരന്ത മത്സ്യം, 30 അടി വരെ നീളം വെക്കുന്ന അപൂർവ്വ മത്സ്യം ദുരന്ത സൂചനയെന്ന് ഐതിഹ്യം
ഹിറ്റ്‌ലറിന്റെ ആരാധകന്‍, ഫുള്‍ടൈം സണ്‍ഗ്ലാസ്, സോഷ്യല്‍ മീഡിയാ താരം; നേപ്പാളിലെ പുതിയ പ്രധാനമന്ത്രി!