
(യുഎസ്എ): വിമാനയാത്രക്കിടെ പൂർത്തിയാകാത്ത പെൺകുട്ടിയുടെ മുന്നിൽ സ്വയംഭോഗം ചെയ്തതിന് ഇന്ത്യൻ അമേരിക്കൻ ഡോക്ടറെ അറസ്റ്റ് ചെയ്തു. 2022 മെയിൽ ഹവായിയിൽ നിന്ന് ബോസ്റ്റണിലേക്കുള്ള വിമാന യാത്രക്കിടെയാണ് ഡോക്ടറായ സുദീപ്ത മൊഹന്തി 14കാരിയുടെ മുന്നിൽ സ്വയംഭോഗം ചെയ്തത്. അമേരിക്കൻ അന്വേഷണ ഏജൻസിയായ എഫ്ബിഐയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ 90 ദിവസത്തെ തടവും തുടർന്ന് ഒരു വർഷത്തെ നല്ലനടപ്പ് ശിക്ഷയും ലഭിക്കും. 5,000 ഡോളർ പിഴയുമൊടുക്കണം. മസാച്യുസെറ്റ്സിലെ കേംബ്രിഡ്ജിലാണ് ഇയാൾ താമസിക്കുന്നത്. ഇയാളുടെ അറസ്റ്റ് സ്ഥിരീകരിച്ച് എഫ്ബിഐ ബോസ്റ്റൺ വിഭാഗം ട്വീറ്റ് ചെയ്തു. തന്റെ അരികിലിരുന്ന 14 വയസുകാരിക്ക് മുന്നിൽ അശ്ലീല പ്രദർശനം നടത്തിയതിനാണ് ഡോക്ടർ മൊഹന്തിയെ അറസ്റ്റ് ചെയ്തതെന്ന് ട്വീറ്റിൽ പറയുന്നു.
വനിതാ സുഹൃത്തിനൊപ്പമാണ് 33കാരനായ ഡോക്ടർ യാത്ര ചെയ്തിരുന്നത്. കഴുത്തുവരെ പുതപ്പുകൊണ്ട് മൂടിയിരുന്ന ഇയാളുടെ കാൽ മുകളിലേക്കും താഴേക്കും ചലിക്കുന്നത് കണ്ടാണ് പെൺകുട്ടി ശ്രദ്ധിച്ചത്. പിന്നീട്, ബ്ലാങ്കറ്റ് തെന്നിവീണപ്പോൾ മൊഹന്തിയുടെ പാന്റിന്റെ സിപ്പ് അഴിച്ച് ജനനേന്ദ്രിയം പ്രദർശിപ്പിച്ചെന്നും പെൺകുട്ടി പറഞ്ഞു. ഈ സമയമൊക്കെ ഇയാളുടെ തോളിൽ തലചായ്ച്ച് വനിതാ സുഹൃത്ത് ഉറങ്ങുകയായിരുന്നു. വെറുപ്പും അസ്വസ്ഥതയും ഉളവാക്കുന്ന ഇയാളുടെ പ്രവൃത്തികാരണം പെൺകുട്ടിയെ ഉടൻ തന്നെ മറ്റൊരു സീറ്റിലേക്ക് മാറിയിരുന്നു.
Read More...സീരിയലിൽ അഭിനയിപ്പിക്കാൻ ഫോട്ടോ വാങ്ങി, മോർഫ് ചെയ്ത് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു: യുവാവ് അറസ്റ്റിൽ
സംഭവത്തെക്കുറിച്ച് ചോദ്യം ചെയ്തപ്പോൾ തനിക്ക് അതിനെക്കുറിച്ച് ഓർമയില്ലെന്നാണ് മൊഹന്തി പറഞ്ഞത്. വിമാനത്തിലെ ലൈംഗികാതിക്രമം, ആക്രമണം, വിമാന ജീവനക്കാരെ തടസ്സപ്പെടുത്തൽ, മോഷണം തുടങ്ങി എല്ലാ കാര്യങ്ങളും എഫ്ബിഐ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ഓഫിസർ ക്രിസ്റ്റഫർ ഡിമെന്ന പറഞ്ഞു. സംഭവം ഞെട്ടിക്കുന്നതാണെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും എഫ്ബിഐ അധികൃതര്‍ വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam