വിമാനയാത്രക്ക് യുവാവിന് ലഭിച്ചത് ഛര്‍ദ്ദില്‍ ഉണങ്ങിപ്പിടിച്ച സീറ്റ്; അറുപ്പുളവാക്കുന്നെന്ന് സൈബര്‍ ലോകം

Published : Jun 06, 2019, 05:15 PM ISTUpdated : Jun 06, 2019, 05:25 PM IST
വിമാനയാത്രക്ക് യുവാവിന് ലഭിച്ചത് ഛര്‍ദ്ദില്‍ ഉണങ്ങിപ്പിടിച്ച സീറ്റ്; അറുപ്പുളവാക്കുന്നെന്ന് സൈബര്‍ ലോകം

Synopsis

ലണ്ടനില്‍ നിന്നും സിയാറ്റിലിലേക്ക് യാത്ര ചെയ്യുകയായിരുന്ന ദേവ് യാത്ര തുടങ്ങി രണ്ടുമണിക്കൂറിന് ശേഷമാണ് സീറ്റില്‍ ഉണങ്ങി പറ്റി പിടിച്ചിരിക്കുന്ന ഛര്‍ദ്ദില്‍ കണ്ടത്.

ലണ്ടന്‍: ഛര്‍ദ്ദില്‍ ഉണങ്ങി പറ്റിപ്പിടിച്ച സീറ്റില്‍ ഇരുന്ന് യാത്ര ചെയ്യേണ്ടി വന്ന ഞെട്ടലിലാണ് ദേവ് ഗില്‍ഡ് എന്ന യാത്രികന്‍. ബ്രിട്ടീഷ് എയര്‍വേസ് വിമാനത്തില്‍ വച്ചാണ് ദേവ് ഗില്‍ഡിന് ഇത്തരത്തിലുള്ള ദുരനുഭവം ഉണ്ടായത്. ലണ്ടനില്‍ നിന്നും സിയാറ്റിലിലേക്ക് യാത്ര ചെയ്യുകയായിരുന്ന ദേവ് യാത്ര തുടങ്ങി രണ്ടുമണിക്കൂറിന് ശേഷമാണ് സീറ്റില്‍ ഉണങ്ങി പറ്റി പിടിച്ചിരിക്കുന്ന ഛര്‍ദ്ദില്‍ കണ്ടത്.

ഉറങ്ങാനായി കാലുവെക്കാനുള്ള ചെറിയ സ്റ്റൂള്‍ താഴ്ത്താന്‍ ശ്രമിക്കവേയായിരുന്നു ഛര്‍ദ്ദില്‍ ദേവിന്‍റെ ശ്രദ്ധയില്‍പ്പെട്ടത്. തറയിലും ഛര്‍ദ്ദിലുണ്ടായിരുന്നതായി ദേവ് പറയുന്നു. സീറ്റിനെക്കുറിച്ച് ക്യാബിന്‍ ക്രൂവിനോട് പറഞ്ഞെങ്കിലും അവര്‍ വീഴ്ച സമ്മതിക്കാനോ ക്ഷമ പറയാനോ തയ്യാറായില്ലെന്നും വിമാനം പുറപ്പെട്ട സമയത്ത് സീറ്റ് വൃത്തികേടായിരുന്നോ എന്ന മറു ചോദ്യമാണ് താന്‍ നേരിടേണ്ടി വന്നതെന്നും ദേവ് പറയുന്നു. 

മറ്റ് വഴിയില്ലെന്ന് മനസിലായതോടെ സീറ്റില്‍ ഇടാന്‍ ക്യാബിന്‍ ക്രൂവിനോട് ഒരു ബ്ലാങ്കറ്റ് ചോദിക്കേണ്ടി വന്നു ദേവിന്. ബ്ലാങ്കറ്റ് ഇട്ട ശേഷം കിടന്നുറങ്ങിയ താന്‍ എണീക്കുമ്പോള്‍ ഉണങ്ങിയ ഛര്‍ദ്ദില്‍ തന്‍റെ കാല്‍ക്കീഴില്‍ ഉണ്ടായിരുന്നെന്നും തന്നെ അത്രമാത്രം അത് അസ്വസ്ഥതപ്പെടുത്തിയെന്നും ദേവ് കുറിച്ചു. ദുരനുഭവം ദേവ് ട്വിറ്ററില്‍ കുറിച്ചതോടെ നിരവധി പേരാണ് തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയത്. പിന്നാലെ ബ്രിട്ടീഷ് എയര്‍വേസ് വക്താവ് ക്ഷമ ചോദിച്ചു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

500 യാത്രക്കാരുമായി ദുബൈയിലേക്ക് പോയ വിമാനം, ഒരു മണിക്കൂറോളം വട്ടമിട്ട് പറന്ന ശേഷം ലാൻഡിങ്, കാരണം സാങ്കേതിക തകരാ‍ർ
അറിയിച്ചത് ഡ്യൂട്ടി ഫ്രീ സ്റ്റോറിലെ ജീവനക്കാരൻ, പിന്നാലെ ബ്രെത്ത് അനലൈസർ പരിശോധന; എയർ ഇന്ത്യ പൈലറ്റ് കാനഡയിൽ പിടിയിൽ