വലതുപക്ഷത്തെ ഡെൻമാർക്കും തുണച്ചില്ല; മധ്യ ഇടതുപക്ഷം അധികാരത്തിലേയ്ക്ക്

Published : Jun 06, 2019, 02:07 PM IST
വലതുപക്ഷത്തെ ഡെൻമാർക്കും തുണച്ചില്ല; മധ്യ ഇടതുപക്ഷം അധികാരത്തിലേയ്ക്ക്

Synopsis

ഇതോടെ കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ നോർഡിക്‌ രാജ്യങ്ങളിൽ ഇടതുപക്ഷം അധികാരത്തിലെത്തുന്ന മൂന്നാമത്തെ രാജ്യമാണ് ഡെൻമാർക്ക്‌. സ്വീഡൻ, ഫിൻലൻഡ് എന്നിവയാണ് മറ്റ് രാജ്യങ്ങൾ.

കോപെൻഹാഗൻ: ഡെൻമാർക്ക് പൊതുതെരഞ്ഞെടുപ്പിൽ വലതുപക്ഷത്തെ പരാജയപ്പെടുത്തി മധ്യ ഇടതുപക്ഷം അധികാരത്തിലേറി. 41 കാരിയായ മെറ്റെ ഫ്രെഡറിക്‌സൺ നയിച്ച സോഷ്യൽ ഡെമോക്രാറ്റുകളാണ് 179 ൽ 91 സീറ്റ്‌ നേടി അധികാരത്തിലേറിയത്.    

സോഷ്യൽ ഡെമോക്രാറ്റുകളുടെ സഖ്യമായ "റെഡ്‌ ബ്ലോക്ക്‌'' ആണ്‌ അധികാരത്തിലേറിയത്. തമ്മിൽ ചേരുന്ന കക്ഷികളെ ഒപ്പം ചേർത്ത് സർക്കാർ രൂപീകരിക്കാനാണ് മെറ്റെ ഫ്രെഡറിക്‌സണിന്റെ തീരുമാനം. 25.9 ശതമാനം വോട്ടാണ് തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ കക്ഷികള്‍ക്ക് ലഭിച്ചത്. കാലാവസ്ഥ വ്യതിയാനം, വിദ്യാഭ്യാസം, പ്രതിരോധം, ആരോഗ്യം എന്നീ വിഷയങ്ങളായിരുന്നു മധ്യ ഇടതുപക്ഷം തെരഞ്ഞെടുപ്പ് പ്രചാരത്തിന് ഉയർത്തി കാട്ടിയത്.   

ഇതോടെ കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ നോർഡിക്‌ രാജ്യങ്ങളിൽ ഇടതുപക്ഷം അധികാരത്തിലെത്തുന്ന മൂന്നാമത്തെ രാജ്യമാണ് ഡെൻമാർക്ക്‌. സ്വീഡൻ, ഫിൻലൻഡ് എന്നിവയാണ് മറ്റ് രാജ്യങ്ങൾ. ഡെൻമാർക്കിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി എന്ന ഖ്യാതിയും 41 കാരിയായ ഫ്രെഡറിക്‌സണുണ്ട്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

500 യാത്രക്കാരുമായി ദുബൈയിലേക്ക് പോയ വിമാനം, ഒരു മണിക്കൂറോളം വട്ടമിട്ട് പറന്ന ശേഷം ലാൻഡിങ്, കാരണം സാങ്കേതിക തകരാ‍ർ
അറിയിച്ചത് ഡ്യൂട്ടി ഫ്രീ സ്റ്റോറിലെ ജീവനക്കാരൻ, പിന്നാലെ ബ്രെത്ത് അനലൈസർ പരിശോധന; എയർ ഇന്ത്യ പൈലറ്റ് കാനഡയിൽ പിടിയിൽ