'പുതിയ തലമുറക്ക് ദീപം കൈമാറാനുള്ള സമയമായി'; ജനാധിപത്യം സംരക്ഷിക്കുകയാണ് പ്രധാനമെന്ന് ബൈഡൻ

Published : Jul 25, 2024, 10:27 AM ISTUpdated : Jul 25, 2024, 10:35 AM IST
'പുതിയ തലമുറക്ക് ദീപം കൈമാറാനുള്ള സമയമായി'; ജനാധിപത്യം സംരക്ഷിക്കുകയാണ് പ്രധാനമെന്ന് ബൈഡൻ

Synopsis

ഉറച്ച നിലപാടുള്ള, കഴിവുള്ളയാളാണ് തനിക്കുപകരം സ്ഥാനാർഥിയാകാൻ തെരഞ്ഞെടുത്ത വൈസ് പ്രസിഡന്റ് കമല ഹാരിസെന്നും ബൈഡൻ വ്യക്തമാക്കി.

വാഷിങ്ടൺ: രാജ്യത്തെയും പാർട്ടിയേയും ഒന്നിപ്പിക്കാനാണ് സ്ഥാനാർഥിത്വത്തിൽ നിന്ന് പിന്മാറിയതെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ.  പുതിയ തലമുറക്ക് ദീപം കൈമാറാനുള്ള സമയമായെന്നും യുഎസ് ഓവൽ ഓഫിസിൽ നടത്തിയ ടെലിവിഷൻ സന്ദേശത്തിൽ അദ്ദേ​ഹം പറഞ്ഞു. ജനാധിപത്യത്തിൻ്റെ പ്രതിരോധം അപകടത്തിലാകുന്നത് ഏത് പദവിയേക്കാളും പ്രധാനമാണ്. ഒരു പുതിയ തലമുറക്ക് ദീപം കൈമാറുക എന്നതാണ് ഏറ്റവും നല്ല വഴിയായി ഞാൻ തീരുമാനിച്ചത്. അതാണ് നമ്മുടെ രാജ്യത്തെ ഒന്നിപ്പിക്കാനുള്ള ഏറ്റവും നല്ല മാർഗവും- ബൈഡൻ പറഞ്ഞു.

ഉറച്ച നിലപാടുള്ള, കഴിവുള്ളയാളാണ് തനിക്കുപകരം സ്ഥാനാർഥിയാകാൻ തെരഞ്ഞെടുത്ത വൈസ് പ്രസിഡന്റ് കമല ഹാരിസെന്നും ബൈഡൻ വ്യക്തമാക്കി. ഡെമോക്രാറ്റിക് പാർട്ടിയിൽ ഭിന്നതയില്ലെന്നും സ്വേച്ഛാധിപതികൾ ഭരിച്ച സമയത്തേക്കാൾ ശക്തമായ അവസ്ഥയിലാണ് അമേരിക്കയെന്നും ബൈഡൻ വ്യക്തമാക്കി. ജൂലൈ 21നാണ്  പ്രസിഡന്റ് തെരഞ്ഞെടുപ്പിൽനിന്ന് പിന്മാറുന്നെന്ന് അപ്രതീക്ഷിതമായി ബൈഡൻ പ്രഖ്യാപിച്ചത്. റിപ്പബ്ലിക്കൻ സ്ഥാനാർഥി ‍ഡോണൾഡ് ട്രംപുമായുള്ള ആദ്യ സംവാദത്തിൽ പിന്നാക്കംപോയതിനെ തുടർന്നാണ് ബൈഡൻ പിന്മാറണമെന്ന് പാർട്ടിക്കുള്ളിൽ നിന്നുതന്നെ ആവശ്യമുയർന്നത്.  

Read More.... ട്രംപിന് നേട്ടവും വെല്ലുവിളിയുമായി ബൈഡന്റെ പിൻമാറ്റം; കമല ഹാരിസിന് അപ്രതീക്ഷിത മുന്നേറ്റം

ഓവൽ ഓഫിസിൽ ബൈഡന്റെ പ്രസം​ഗം കേൾക്കാൻ കുടുംബവും എത്തിയിരുന്നു. ഭാര്യ ജിൽ, മകൾ ആഷ്‌ലി. മകൻ ഹണ്ടർ, പേരക്കുട്ടികൾ  എന്നിവർ ബൈഡനൊപ്പമുണ്ടായിരുന്നു. അടുത്ത ആറ് മാസത്തിനുള്ളിൽ ഞാൻ പ്രസിഡൻ്റ് എന്ന നിലയിൽ എൻ്റെ ജോലി ചെയ്യുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ബൈഡൻ പറഞ്ഞു. 

PREV
Read more Articles on
click me!

Recommended Stories

ഹൈദരാബാദ് വിമാനത്താവളത്തിൽ ബോംബ് ഭീഷണി; മൂന്ന് വിമാനങ്ങളെ ലക്ഷ്യമിട്ട് ഇ മെയിൽ, വിപുലമായ പരിശോധന, ഒന്നും കണ്ടെത്താനായില്ല
ജസ്റ്റിൻ ട്രൂഡോയുമായി പ്രണയത്തിൽ, 'ഹാർഡ് ലോ‌ഞ്ചു'മായി കാറ്റി പെറി