ഷാ​ഹിദ് ലത്തീഫിനെ വെടിവെച്ചത് പോയിന്റ് ബ്ലാങ്കിൽ, സംഭവം പള്ളിയിൽ പ്രാർഥനക്കെത്തിയപ്പോൾ- വിവരങ്ങള്‍ പുറത്ത്

Published : Oct 11, 2023, 02:13 PM ISTUpdated : Oct 11, 2023, 02:15 PM IST
ഷാ​ഹിദ് ലത്തീഫിനെ വെടിവെച്ചത് പോയിന്റ് ബ്ലാങ്കിൽ, സംഭവം പള്ളിയിൽ പ്രാർഥനക്കെത്തിയപ്പോൾ- വിവരങ്ങള്‍ പുറത്ത്

Synopsis

പ്രദേശത്തെക്കുറിച്ച് വ്യക്തമായ ധാരണയുള്ളവരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ലോക്കൽ പൊലീസ് സംശയിക്കുന്നത്. പ്രാദേശികമായ തീവ്രവാദ സംഘങ്ങളാണ് കൊലക്ക് പിന്നിലെന്നും പൊലീസ് സംശയിക്കുന്നു. 

ഇസ്ലാമാബാദ്: പത്താൻകോട്ട് ഭീകരാക്രമണത്തിന്‍റെ മുഖ്യ സൂത്രധാരൻ ഷാഹിദ് ലത്തീഫ് കൊലപ്പെടുത്തിയത് പള്ളിയിൽവെച്ചെന്ന് വിവരങ്ങൾ പുറത്ത്. സിയാൽകോട്ടിലെ പള്ളിയിൽ പ്രാർഥനക്കെത്തിയ ഷാഹിദ് ലത്തീഫിനെ അ‍ജ്ഞാതർ വെടിവെച്ചെന്നാണ് റിപ്പോർട്ട്. ആയുധധാരികളായ സംഘം പള്ളിയിൽ കയറി ഇയാൾക്ക് നേരെ പോയിന്റ് ബ്ലാങ്കിൽ വെടിയുതിർക്കുകയായിരുന്നു. ചൊവ്വാഴ്ചയാണ് സംഭവം. പ്രദേശത്തെക്കുറിച്ച് വ്യക്തമായ ധാരണയുള്ളവരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ലോക്കൽ പൊലീസ് സംശയിക്കുന്നത്. പ്രാദേശികമായ തീവ്രവാദ സംഘങ്ങളാണ് കൊലക്ക് പിന്നിലെന്നും പൊലീസ് സംശയിക്കുന്നു. 

പത്താൻകോട്ട് ഭീകരാക്രമണത്തിന് ശേഷം എൻഐഎയുടെ പട്ടികയിലുള്ള പിടികിട്ടാപ്പുള്ളികളിലൊരാളായിരുന്നു ഷാഹിദ്. ഇയാൾക്കായി ഇന്ത്യ വലവിരിച്ചെങ്കിലും പിടികൂടാനായിരുന്നില്ല. ജെയ്ഷെ മുഹമ്മദിന്റെ ഫിയാദീൻ സ്ക്വാഡിന്റെ നിയന്ത്രണം ഷാഹിദിനായിരുന്നു. തീവ്രവാദ ഗ്രൂപ്പായ ജെയ്ഷെ മുഹമ്മദിന്‍റെ പ്രധാന നേതാക്കളിൽ ഒരാളാണ് ഷാഹിദ് ലത്തീഫ്. പത്താൻകോട്ട് ആക്രമണത്തിന് പിന്നാലെ ഇയാൾക്കെതിര എൻഐഎ യുഎപിഎ ചുമത്തിയിരുന്നു. 1994ൽ ഇയാൾ ലഹരി, തീവ്രവാദക്കേസുകളിൽ ജമ്മുകശ്മീരിൽ അറസ്റ്റിലായിരുന്നു. 16 വർഷത്തെ ജയിൽവാസത്തിന് ശേഷം വാ​ഗാ അതിർത്തിയിലൂടെ നാടുകടത്തി. 2010ൽ ഇയാളെ ഭീകരരരുടെ പട്ടികയിൽ ഉൾപ്പെടുത്തി. 1999-ൽ ഇന്ത്യൻ എയർലൈൻസ് വിമാനം കാണ്ഡഹാറിലേക്ക് ഭീകരർ തട്ടിക്കൊണ്ടുപോയപ്പോൾ, തീവ്രവാദികൾ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടവരിൽ ഒരാളായിരുന്നു ഷാഹിദ് ലത്തീഫ്.

Read More... പത്താൻകോട്ട് ഭീകരാക്രമണ സൂത്രധാരൻ ഷാഹിദ് ലത്തീഫ് പാകിസ്ഥാനില്‍ വെടിയേറ്റ് കൊല്ലപ്പെട്ടു

 പഞ്ചാബിലെ പത്താൻകോട്ട് സൈനിക  കേന്ദ്രത്തിലാണ് 2016ൽ ഭീകരാക്രണം നടന്നത്. സിവിലിയൻ അടക്കം എട്ട് ഇന്ത്യാക്കാർക്കാണ് ആക്രമണത്തിൽ ജീവൻ നഷ്ടമായത്. സേനാ കേന്ദ്രത്തിലെ യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും ലക്ഷ്യമിട്ടാണ് തീവ്രവാദികൾ എത്തിയതെങ്കിലും  ഈ മേഖലകളിലേക്ക് കടക്കാൻ അവ‍ർക്ക് ആയില്ല.  

PREV
click me!

Recommended Stories

പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് കണ്ണീരോടെ സഹായമഭ്യഥിച്ച് പാക് യുവതി; 'എല്ലാ സ്ത്രീകൾക്കും നീതി ലഭിക്കണം'
സമാധാന ചർച്ചകൾ മൂന്നാം ദിനത്തിൽ, യുക്രൈന് നേരെ ആക്രമണം കടുപ്പിച്ച് റഷ്യ, ഒറ്റ രാത്രിയിൽ വിക്ഷേപിച്ചത് 653 ഡ്രോണുകളും 51 മിസൈലുകളും