
ടെക്സാസ്: അമേരിക്കയിലെ ടെക്സസില്‍ (Texas, USA) പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്കെത്തിയ ജൂതന്മാരെ (Jews) ബന്ദികളാക്കി. നാല് ജൂതന്മാരെയാണ് ആയുധധാരിയായ അക്രമി ബന്ദികളാക്കിയത്. ഇതില്‍ ഒരാളെ വിട്ടയച്ചതായാണ് വിവരം. മൂന്നുപേരില്‍ ഒരാള്‍ ജൂതപുരോഹിതനാണ്. 86 വര്‍ഷത്തെ തടവുശിക്ഷ അനുഭവിക്കുന്ന പാക് ഭീകര വനിത ആഫിയ സിദ്ദീഖിയെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടാണ് ജൂതന്മാരെ ബന്ദികളാക്കിയത്.
എന്നാല്‍ ആഫിയ സിദ്ദിഖിക്ക് ഈ സംഭവുമായി ഒരു ബന്ധുവില്ലെന്ന് അവരുടെ അഭിഭാഷകന്‍ വ്യക്തമാക്കി. അതുകൊണ്ട് തന്നെ ഈ കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരേണ്ടതുണ്ട്. അക്രമകാരിയുടെ കയ്യില്‍ ആയുധങ്ങളുണ്ടെന്നും ഇയാള്‍ അപകടകാരിയാണെന്നുമാണ് പൊലീസ് നല്‍കുന്ന വിവരം. അക്രമിയുമായി പൊലീസ് ആശയവിനിമയം തുടരുകയാണ്. സുരക്ഷാസേന ജൂതപ്പള്ളി വളഞ്ഞിരിക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam