
ദുബായ്: യുഎഇയിൽ തുടർച്ചയായ നാല് മാസത്തെ വർധനവിന് ശേഷം ഇന്ധനവിലയിൽ വൻ കുറവ്. ജൂലൈ മാസത്തെ പുതുക്കിയ ഇന്ധന നിരക്കുകൾ അധികൃതർ പ്രഖ്യാപിച്ചു. ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വന്ന പുതിയ നിരക്കുകൾ പ്രകാരം പെട്രോൾ, ഡീസൽ വിലകളിൽ ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
സൂപ്പർ 98 : ലിറ്ററിന് 3.40 ദിർഹമാണ് പുതിയ വില. ജൂൺ മാസത്തിൽ ഇത് 3.95 ദിർഹമായിരുന്നു (55 ഫിൽസിന്റെ കുറവ്).
സ്പെഷ്യൽ 95 : ലിറ്ററിന് 3.29 ദിർഹമായി കുറഞ്ഞു. ജൂണിലെ വില 3.83 ദിർഹമായിരുന്നു (54 ഫിൽസിന്റെ കുറവ്).
ഇ-പ്ലസ് 91: ലിറ്ററിന് 3.21 ദിർഹമാണ് പുതിയ നിരക്ക്. മുൻ മാസത്തെ വില ലിറ്ററിന് 3.76 ദിർഹമായിരുന്നു (55 ഫിൽസിന്റെ കുറവ്).
ഡീസൽ: ലിറ്ററിന് 3.6 ദിർഹമായി കുറഞ്ഞു. ജൂൺ മാസത്തിൽ ഡീസലിന് 4.33 ദിർഹമായിരുന്നു നിരക്ക് (73 ഫിൽസിന്റെ വലിയ കുറവ്).
വേനൽക്കാല യാത്രാ സീസൺ ആരംഭിച്ച പശ്ചാത്തലത്തിൽ ഇന്ധനവില കുറഞ്ഞത് പ്രവാസികൾ ഉൾപ്പെടെയുള്ള വാഹന ഉടമകൾക്ക് വലിയ ആശ്വാസമാകും. ആഗോള വിപണിയിലെ എണ്ണവിലയിലെ വ്യത്യാസങ്ങൾക്ക് അനുസൃതമായാണ് യുഎഇയിൽ എല്ലാ മാസവും ഇന്ധനവില പുതുക്കി നിശ്ചയിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam