ഫിലിപ്പീന്‍സില്‍ ചരിത്രനിയമം; ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ബന്ധത്തിനുള്ള പ്രായം 16ആക്കി ഉയര്‍ത്തി

Published : Mar 08, 2022, 06:15 PM ISTUpdated : Mar 08, 2022, 06:18 PM IST
ഫിലിപ്പീന്‍സില്‍ ചരിത്രനിയമം; ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ബന്ധത്തിനുള്ള പ്രായം 16ആക്കി ഉയര്‍ത്തി

Synopsis

വെള്ളിയാഴ്ചയായിരുന്നു പ്രസിഡന്റ് ബില്ലില്‍ ഒപ്പുവെച്ചത്. പുതിയ നിയമം പ്രാബല്യത്തില്‍ വന്നതോടെ 16 വയസിന് താഴെയുള്ള കുട്ടികളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് നിയമവിരുദ്ധവും 40 വര്‍ഷം വരെ ജയില്‍ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യവുമാണ്.  

മനില: ഫിലിപ്പീന്‍സില്‍ പരസ്പര സമ്മതപ്രകാരം (Consensual sex) ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിനുള്ള പ്രായപരിധി ഉയര്‍ത്തി സര്‍ക്കാര്‍ നിയമം. പരസ്പരം സമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ 12 വയസുണ്ടായിരുന്ന പ്രായപരിധി 16 വയസാക്കിയാണ് ഉയര്‍ത്തിയത്. 92 വര്‍ഷത്തിന് ശേഷമാണ് രാജ്യത്ത് പരസ്പര ലൈംഗിക ബന്ധത്തിനുള്ള പ്രായപരിധി പ്രസിഡന്റ് റോഡ്രിഗോ ഡുട്ടര്‍ട്ടെ ഉയര്‍ത്തുന്നത്. പ്രായപരിധി 16 വയസാക്കിക്കൊണ്ടുള്ള പുതിയ ബില്ലില്‍ പ്രസിഡന്റ് ഡുട്ടര്‍ട്ടെ ഒപ്പുവെച്ചതോടെ നിയമം പാസായി.

വെള്ളിയാഴ്ചയായിരുന്നു പ്രസിഡന്റ് ബില്ലില്‍ ഒപ്പുവെച്ചത്. പുതിയ നിയമം പ്രാബല്യത്തില്‍ വന്നതോടെ 16 വയസിന് താഴെയുള്ള കുട്ടികളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് നിയമവിരുദ്ധവും 40 വര്‍ഷം വരെ ജയില്‍ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യവുമാണ്. യൂണിസെഫ് റിപ്പോര്‍ട്ട് പ്രകാരം പരസ്പര സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധത്തിന് ഏറ്റവും കുറഞ്ഞ പ്രായം നിശ്ചയിച്ച രാജ്യം നൈജീരിയയാണ്. തൊട്ടുപിന്നിലായിരുന്നു ഫിലിപ്പീന്‍സിന്റെ സ്ഥാനം. ഫിലിപ്പീന്‍സില്‍ കുട്ടികള്‍ക്കുനേരെ വ്യാപകമായി ലൈംഗിക അതിക്രമം നേരിടുന്ന പശ്ചാത്തലത്തിലാണ് പ്രായപരിധി ഉയര്‍ത്തിയത്.  

ലൈംഗികാതിക്രമം നേരിടുന്നവരില്‍ 10ല്‍ ഏഴുപേരും കുട്ടികളാണെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. 13-17 പ്രായത്തിനിടെ അഞ്ചില്‍ ഒരുകുട്ടി ലൈംഗികാതിക്രമം നേരിടുന്നു. കുട്ടികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനകളും ആക്ടിവിസ്റ്റുകളും പുതിയ നിയമത്തെ സ്വാഗതം ചെയ്ത് രംഗത്തെത്തി.

ലൈംഗീകാതിക്രമം തടയുന്നതിൽ വീഴ്ച; കെഎസ്ആർടിസി കണ്ടക്ടറെ സസ്പെൻഡ് ചെയ്തു

 

തിരുവനന്തപുരം: അധ്യാപികയ്ക്ക് എതിരെയുണ്ടായ ലൈംഗികാതിക്രമം ചെറുക്കുന്നതിൽ ജാഗ്രതക്കുറവ് കാണിച്ച കണ്ടക്ടർ ജാഫറിനെതിരെ അച്ചടക്ക നടപടിയെടുത്ത് കെഎസ്ആർടിസി. കണ്ടക്ടറെ സ്പെൻഡ് ചെയ്ത് കെഎസ്ആർടിസി സിഎംഡി ഉത്തറവിറക്കി. കണ്ടക്ടർക്കെതിരെ ഉടൻ നടപടിയുണ്ടാകുമെന്ന് ഉടനെന്ന് ഗതാഗത മന്ത്രി ആന്റണി രാജു നേരത്തെ അറിയിച്ചിരുന്നു. കണ്ടക്ടർക്ക് ഗുരുതര  വീഴച്ച പറ്റിയതായി കെഎസ്ആർടിസി വിജിലൻസ് വിഭാഗം ഗതാഗത വകുപ്പിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. കൃത്യനിർവ്വഹണത്തിൽ വീഴ്ച വരുത്തിയതുൾപ്പെടെയുളള   വകുപ്പുകൾ ചേർത്ത് ഇയാൾക്കെതിരെ  നടക്കാവ് പൊലീസും കേസ്സെടുത്തിട്ടുണ്ട്.  

തിരുവനന്തപുരം - കോഴിക്കോട് സൂപ്പർ ഡീലക്സ് ബസ്സിൽ എറണാകുളത്തിനും തൃശ്ശൂരിനുമിടയിൽ വച്ച്  അധ്യാപികക്ക്  നേരെയുണ്ടായ ലൈംഗിക അതിക്രമം കെഎസ്ആർടിസിയുടെ വിശ്വാസ്യതക്കേറ്റ മങ്ങലായാണ് കോർപ്പറേഷൻ വിലയിരുത്തൽ. അതിക്രമത്തെ കുറിച്ച് പറഞ്ഞപ്പോൾ അധിക്ഷേപിച്ചായിരുന്നു കണ്ടക്ടറുടെ സംസാരമെന്നായിരുന്നു അധ്യാപിക മന്ത്രിയോട് നേരിട്ട് പരാതിപ്പെട്ടത്. തുടർന്ന്  വിശദമായ അന്വേഷണത്തിന് ഗതാഗത മന്ത്രി ഉത്തരവിട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ കെഎസ്ആർടിസി വിജിലൻസ് വിഭാഗം റിപ്പോർട്ട് സമർപ്പിച്ചു.  കണ്ടക്ടറുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായെന്നും സംഭവിക്കാൻ പാടില്ലാത്തതാണ് നടന്നതെന്നും റിപ്പോർട്ടിലുണ്ട്. കണ്ടക്ടറുടെ വിശദമായ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. കൃത്യവിലോപം ഉണ്ടായെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ഇറാന്‍റെ പരമാധികാരത്തെ ബഹുമാനിക്കണം'; പിന്തുണയുമായി ചൈനയും റഷ്യയും, ചർച്ച നടത്തി യുഎൻ മേധാവി
മനുഷ്യൻ വീണ്ടും ചന്ദ്രനിലേക്ക്; 54 വർഷത്തിന് ശേഷം നാസയുടെ ദൗത്യം, ചന്ദ്രനെ ചുറ്റി തിരിച്ചെത്തുക വനിത ഉൾപ്പെടെ നാലംഗ സംഘം