റിക്ടർ സ്കെയിലിൽ 6.9 തീവ്രത, ഫിലിപ്പിൻസിനെ വിറപ്പിച്ച് ഭൂചലനം; 31പേർ കൊല്ലപ്പെട്ടു

Published : Oct 01, 2025, 08:28 AM IST
Earthquake

Synopsis

ഫിലിപ്പിൻസിനെ വിറപ്പിച്ച് ഭൂചലനം. നിരവധി പ്രദേശങ്ങളിൽ വൈദ്യുതി നിലച്ചു. യുഎസ്ജിഎസിന്റെ കണക്കനുസരിച്ച്, ബൊഹോൾ പ്രവിശ്യയിലെ കാലാപെയിൽ നിന്ന് ഏകദേശം 11 കിലോമീറ്റർ കിഴക്ക്-തെക്കുകിഴക്കായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം

മനില: മധ്യ ഫിലിപ്പീൻസിൽ റിക്ടർ സ്കെയിലിൽ 6.9 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനത്തിൽ 31 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട്. ബോഗോയിലാണ് ഭൂചലനം കൂടുതൽ ബാധിച്ചത്. മരണസംഖ്യ ഇനിയും ഉയർന്നേക്കാം. മണ്ണിടിച്ചിലിലും പാറക്കെട്ടുകൾ തകർന്നു നിരവധി വീടുകൾ അടിയിലായി. രക്ഷാപ്രവർത്തനങ്ങൾ വേഗത്തിലാക്കുമെന്ന് അധികൃതർ അറിയിച്ചു.

നിരവധി പ്രദേശങ്ങളിൽ വൈദ്യുതി നിലച്ചു. യുഎസ്ജിഎസിന്റെ കണക്കനുസരിച്ച്, ബൊഹോൾ പ്രവിശ്യയിലെ കാലാപെയിൽ നിന്ന് ഏകദേശം 11 കിലോമീറ്റർ കിഴക്ക്-തെക്കുകിഴക്കായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഏകദേശം 33,000 ആളുകൾ ഇവിടെ താമസിക്കുന്നു. ലെയ്റ്റ്, സെബു, ബിലിരാൻ എന്നീ മധ്യ ദ്വീപുകളിലെ നിവാസികളോട് കടൽത്തീരത്ത് നിന്ന് മാറിനിൽക്കാനും തീരത്തേക്ക് പോകരുതെന്നും മുന്നറിയിപ്പ് നൽകി. അതേസമയം സുനാമി ഭീഷണിയില്ലെന്നും ഒരു നടപടിയും ആവശ്യമില്ലെന്നും പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു.

 

 

PREV
Read more Articles on
click me!

Recommended Stories

സമാധാന ചർച്ചകൾ മൂന്നാം ദിനത്തിൽ, യുക്രൈന് നേരെ ആക്രമണം കടുപ്പിച്ച് റഷ്യ, ഒറ്റ രാത്രിയിൽ വിക്ഷേപിച്ചത് 653 ഡ്രോണുകളും 51 മിസൈലുകളും
ഡ്യൂറൻഡ് ലൈനിൽ വീണ്ടും സംഘർഷം, പാകിസ്താനും അഫ്ഗാനിസ്താനും ഏറ്റുമുട്ടി, 5 പേർ കൊല്ലപ്പെട്ടു