
പാരിസ്: ഫ്രാൻസിൽ നിന്ന് കാണാതായ ദക്ഷിണാഫ്രിക്കൻ അംബാസഡറെ മരിച്ച നിലയിൽ കണ്ടെത്തി. ഫ്രാൻസിലെ ദക്ഷിണാഫ്രിക്കൻ അംബാസഡർ എൻകോസിനാത്തി ഇമ്മാനുവൽ മതത്വേയാണ് മരിച്ചത്. പാരിസിൽ ഒരു ഹോട്ടൽ കെട്ടിടത്തിൻ്റെ ചുവട്ടിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് ഫ്രഞ്ച് ദിനപ്പത്രം പാരിസിയൻ റിപ്പോർട്ട് ചെയ്യുന്നു. 2014 മുതൽ 2019 വരെ ദക്ഷിണാഫ്രിക്കയുടെ കലാ-സാംസ്കാരിക മന്ത്രിയായും പിന്നീട് 2019 മുതൽ 2023 വരെ കായിക, കലാ-സാംസ്കാരിക മന്ത്രിയായും മതത്വേ പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മതത്വേയിൽ നിന്ന് ഭാര്യക്ക് ഒരു ശബ്ദസന്ദേശം ലഭിച്ചിരുന്നു. ഇത് കേട്ടയുടൻ ആശങ്കയോടെ ഭാര്യ പൊലീസിനെ ബന്ധപ്പെടുകയായിരുന്നു. പിന്നീട് മതത്വേയ്ക്കായി തിരച്ചിൽ നടത്തുന്നതിനിടെയാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണ കാരണം വ്യക്തമായിട്ടില്ല. ദക്ഷിണാഫ്രിക്ക ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam