'പ്രധാനമന്ത്രി നേരിട്ട് ഫോൺ ചോർത്തില്ല', രാഹുൽ ഗാന്ധിയുടെ ആരോപണത്തിൽ പ്രതികരിച്ച് സാം പിത്രോദ; തെളിവ് ഹാജരാക്കാൻ രാഹുലിന് ബിജെപിയുടെ വെല്ലുവിളി

Published : Nov 14, 2026, 05:43 PM IST
sam pitroda

Synopsis

പ്രധാനമന്ത്രി ഫോൺ ചോർത്തിയെന്ന രാഹുൽ ഗാന്ധിയുടെ ആരോപണത്തിൽ ബിജെപി തെളിവ് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നേരിട്ട് ഫോൺ ചോർത്തില്ലെന്ന് സാം പിത്രോദ പ്രതികരിച്ചു. ഇതിനിടെ രാഹുൽ ഹിന്ദു വിരുദ്ധനാണെന്ന പ്രചാരണവും ബിജെപി ശക്തമാക്കുന്നു

ദില്ലി: പ്രധാനമന്ത്രി ഫോണ്‍ ചോര്‍ത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണത്തില്‍ രാഷ്ട്രീയ വിവാദം ശക്തമാകുമ്പോള്‍ പ്രധാനമന്ത്രി ഫോണ്‍ ചോര്‍ത്തില്ലെന്ന പ്രതികരണവുമായി ഓവര്‍സീസ് കോണ്‍ഗ്രസ് നേതാവ് സാം പിത്രോദ. തന്‍റെ ഫോണുകളും ചോര്‍ത്തുന്നുണ്ടെന്നും മറ്റാരെങ്കിലുമാകാമെന്നും സാംപിത്രോദ പറഞ്ഞു. തെളിവുണ്ടെങ്കില്‍ പാര്‍ലമെന്‍റില്‍ ഹാജരാക്കണമെന്നും സോഷ്യല്‍ മീഡിയയില്‍ വെറുതെ വെല്ലുവിളി ഉയര്‍ത്തുകയല്ല വേണ്ടതെന്നും മന്ത്രി പ്രള്‍ഹാദ് ജോഷി രാഹുല്‍ ഗാന്ധിക്ക് മറുപടി നല്‍കി. അതേസമയം ഉത്തരേന്ത്യ ഛഠ് പൂജയിലേക്ക് കടക്കുമ്പോള്‍ രാഹുല്‍ ഗാന്ധി ഹിന്ദു വിരുദ്ധനാണെന്ന പ്രചാരണവും ബി ജെ പി ശക്തമാക്കുകയാണ്.

വിശദവിവരങ്ങൾ

വിദേശ ബന്ധത്തിലെ തെളിവുകളുയര്‍ത്തി പ്രധാനമന്ത്രിയെ വെല്ലുവിളിക്കുന്നതിനിടെയാണ് തന്‍റെ ഫോണ്‍ മോദി ചോര്‍ത്തിയെന്ന ഗുരുതര ആരോപണം രാഹുല്‍ ഗാന്ധി ഉന്നയിച്ചത്. ബി ജെ പി നേതാക്കള്‍ തെളിവ് ഹാജരാക്കാന്‍ ആവശ്യപ്പെട്ടെങ്കിലും രാഹുല്‍ പ്രതികരിച്ചിട്ടില്ല. ഇതിനിടെയാണ് ഓവര്‍സീസ് കോണ്‍ഗ്രസ് നേതാവ് സാംപിത്രോദ സ്ക്രൂ ഡ്രൈവറുമായി മോദി കമ്പ്യൂട്ടറിന് മുന്‍പില്‍ വന്നിരുന്ന് ഫോണ്‍ ചോര്‍ത്തില്ലെന്നും മറ്റാരെങ്കിലുമാകാം അത് ചെയ്യുന്നതെന്നും സ്വകാര്യ ടെലിവിഷന്‍ ചാനലിനോട് പറഞ്ഞത്. എന്നാല്‍ ഫോണ്‍ ചോര്‍ത്തുന്നുവെന്ന രാഹുലിന്‍റെ ആരോപണം തള്ളുന്നില്ല. കഴിഞ്ഞ ദിവസം മോദിക്ക് ആശംസകള്‍ കൈമാറിയതിന് പിന്നാലെ വന്ന സാംപിത്രോദയുടെ പ്രതികരണം രാഹുലിനെ തള്ളി പറഞ്ഞതാണന്ന തരത്തില്‍ ബി ജെ പി പ്രചരിപ്പിക്കുകയാണ്. കൂടാതെ കഴിഞ്ഞ വര്‍ഷം നടത്തിയ പ്രസംഗത്തിന്‍റെ വിഡിയോ സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ച് ഉത്തരേന്ത്യ ഛഠ് പൂജയിലേക്ക് കടക്കുമ്പോള്‍ രാഹുല്‍ ഗാന്ധി ഹിന്ദു വിരുദ്ധനാണെന്ന പ്രചാരണവും ബി ജെ പി ശക്തമാക്കുകയാണ്.

ഛഠ് പൂജയെ പോലും നാടകത്തിനും, ഫോട്ടോ സെഷനുമുള്ള അവസരമാക്കി മോദി മാറ്റുമെന്ന രാഹുലിന്‍റെ ആരോപണം, ഛഠ് പൂജ നാടകമാണെന്ന് രാഹുല്‍ പറഞ്ഞുവെന്നവിധമാണ് പ്രചാരണം സജീവമാക്കുന്നത്. അതേസമയം സംവാദമെന്ന രാഹുലിന്‍റെ വെല്ലുവിളിയെ അവഗണിക്കുന്ന സര്‍ക്കാര്‍ മണ്ഡല പുനര്‍നിര്‍ണ്ണയ ബില്ല് പാസാക്കാന്‍ പ്രത്യേക സിറ്റിംഗ് നടത്തുന്ന കാര്യത്തില്‍ അടുത്തയാഴ്ചയോടെ തീരുമാനമെടുത്തേക്കും. പ്രത്യേക സിറ്റിംഗിന് മുന്‍പ് 23 ന് മന്ത്രിസഭ പുനസംഘടന നടന്നേക്കുമെന്ന അഭ്യൂഹവുമുണ്ട് .കേരളത്തില്‍ നിന്ന് സി സദാനന്ദന്‍റെ പേരും ചര്‍ച്ചയിലുണ്ട്.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നഷ്ടപരിഹാരം നൽകിയില്ല; ചൈനയിൽ സർക്കാർ കെട്ടിടം ബുൾഡോസർ ഉപയോഗിച്ച് തകർത്ത് 47 -കാരൻ, അറസ്റ്റിൽ!
ഇന്ത്യ ക്ഷണിച്ചു, പ്രതികരിക്കാതെ പാകിസ്ഥാൻ; ഷാങ്ഹായി സഹകരണ സംഘടന സാംസ്കാരിക സമ്മേളനത്തിൽ ചൈനയെത്തും