ചൈന ഉൾപ്പെടെയുള്ള മറ്റ് പ്രമുഖ എസ്‌സിഒ അംഗരാജ്യങ്ങൾ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് ഇതിനകം തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. അംഗരാജ്യങ്ങൾ തമ്മിലുള്ള സാംസ്കാരിക വിനിമയവും സഹകരണവും ശക്തിപ്പെടുത്തുക എന്നതാണ് സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യം.

ദില്ലി: ഷാങ്ഹായി സഹകരണ സംഘടന സാംസ്കാരിക സമ്മേളനത്തിൽ പങ്കെടുക്കാനുള്ള ഇന്ത്യയുടെ ക്ഷണത്തോട് പ്രതികരിക്കാതെ പാകിസ്ഥാൻ. ദില്ലിയിൽ 20ന് തുടങ്ങുന്ന സമ്മേളനത്തിൽ പ്രതിനിധിയെ അയക്കുന്ന കാര്യത്തിൽ പാകിസ്ഥാൻ ഇതുവരെ അറിയിപ്പ് നൽകിയിട്ടില്ല. പാകിസ്ഥാൻ സാംസ്കാരിക മന്ത്രി ഔറംഗസേബ് ഖാൻ ഖിചിയെ ഇന്ത്യ സമ്മേളനത്തിനായി ക്ഷണിച്ചിരുന്നു. ചൈന അടക്കം രാജ്യങ്ങൾ എസ്സിഒ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

ചൈന ഉൾപ്പെടെയുള്ള മറ്റ് പ്രമുഖ എസ്‌സിഒ അംഗരാജ്യങ്ങൾ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് ഇതിനകം തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. അംഗരാജ്യങ്ങൾ തമ്മിലുള്ള സാംസ്കാരിക വിനിമയവും സഹകരണവും ശക്തിപ്പെടുത്തുക എന്നതാണ് സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യം. സാധാരണഗതിയിൽ എസ്‌സിഒ പോലുള്ള ബഹുരാഷ്ട്ര വേദികളിൽ ഇരുരാജ്യങ്ങളും പരസ്പരം പങ്കെടുക്കാറുണ്ടെങ്കിലും, നിലവിലെ സാഹചര്യത്തിൽ പാകിസ്ഥാൻ സമ്മേളനത്തിൽ നിന്ന് വിട്ടുനിൽക്കാനോ അല്ലെങ്കിൽ ഓൺലൈനായി പങ്കെടുക്കാനോ ഉള്ള സാധ്യതകളാണ് നയതന്ത്ര വിദ​ഗ്ധർ വിലയിരുത്തുന്നത്.