
റംഗൂണ്‍: സാങ്കേതതകരാറിലായ വിമാനത്തെ 'മൂക്ക് കുത്തിച്ച് ഇറക്കി' വന്‍ അപകടം ഒഴിവാക്കി പൈലറ്റുമാര്‍. റംഗൂണിൽനിന്ന് മാൻഡലയ് വിമാനത്താവളത്തിലേക്ക് എത്തിയ മ്യാൻമർ നാഷനൽ എയർലൈൻസിന്റെ എംബ്രയർ 190 വിമാനമാണു സാഹസികമായി ലാൻഡിംഗ് നടത്തിയത്.
89 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. റണ്‍വേയിലേക്ക് ഇറങ്ങുന്നതിനു തൊട്ടുമുന്‍പാണ് വിമാനത്തിന്റെ മുന്നിലെ ചക്രങ്ങൾ പ്രവർത്തനരഹിതമാണെന്നു പൈലറ്റ് തിരിച്ചറിയുന്നത്. ഇതേതുടർന്ന് പൈലറ്റ് അടിയന്തര ലാൻഡിംഗിന് അറിയിപ്പു നൽകി.
ശേഷം അധിക ഇന്ധനം പുറത്തേക്കു തള്ളി വിമാനത്തിന്റെ ഭാരം കുറച്ചു. തുടർന്ന് ലാൻഡിംഗ് നടത്തുകയായിരുന്നു. നിലത്തേക്കിറക്കിയ വിമാനത്തിന്റെ മൂക്കു നിലത്തു മുട്ടുന്നതിനു മുന്‍പ് പിന്നിലെ ചക്രങ്ങളിലേക്ക് ചായിച്ചു. വിമാനം റണ്‍വേയിൽനിന്ന് അൽപം തെന്നി മാറിയെങ്കിലും സുരക്ഷിതമായി യാത്രക്കാരെ പുറത്തിറക്കാൻ കഴിഞ്ഞു.
ക്യാപ്റ്റൻ മിയാത് മൊയ് ഒംഗിന്റെ ധൈര്യമാണ് യാത്രക്കാരുടെ ജീവൻ രക്ഷിച്ചത്. ഇദ്ദേഹത്തിന് അഭിനന്ദന പ്രവാഹമാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam