
ബെയ്ജിംഗ്: വാഹനത്തിൽ യാത്ര ചെയ്യുന്നവരും കാല്‍നട യാത്രക്കാരും അക്ഷരാർത്ഥത്തിൽ ആദ്യമൊന്ന് ഞെട്ടിപ്പോയി. നടുറോഡില്‍ പെട്ടെന്നൊരു പൊട്ടിത്തെറി. റോഡിന്‍റെ നടുവിലൂടെ പോകുന്ന പൈറ്റ് പൊട്ടിത്തെറിച്ചപ്പോൾ 33 അടി ഉയരത്തിൽ ആകാശത്തേക്ക് ചീറ്റിത്തെറിച്ചത് മനുഷ്യ വിസര്‍ജ്യമാണ്. തെക്കൻ ചൈനയിലെ നാനിംഗിലാണ് സംഭവം. തിരക്കേറിയ റോഡിൽ കാറുകളുടെയും ട്രക്കുകളുടെയും മുകളിലേക്ക് മനുഷ്യ വിസർജ്യവും തെറിച്ച് വീണു.
കാൽനടയാത്രക്കാരുടെ തല മുതൽ കാൽ വരെ മനുഷ്യ വിസർജ്യം കൊണ്ട് മൂടിയ അവസ്ഥയായി മാറി. പൈപ്പ് പൊട്ടുന്നതിന്‍റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയില്‍ വൈറലാണ്. നിർമാണത്തൊഴിലാളികൾ പുതുതായി സ്ഥാപിച്ച മലിനജല പൈപ്പിൽ പ്രെഷര്‍ പരിശോധിക്കുന്നതിനിടെയാണ് സംഭവം ഉണ്ടായത്. പൈപ്പ് പൊട്ടിത്തെറിച്ച് നിരവധി വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.
എന്നാൽ, സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. തുടർന്ന് വൻ ശുചീകരണ പ്രവർത്തനമാണ് ഉദ്യോഗസ്ഥർ നടത്തിയത്. എന്നാൽ, നിർമാണത്തിനിടെയുണ്ടായ അബദ്ധം മൂലമാണ് പൊട്ടലുണ്ടായതെന്ന റിപ്പോർട്ടുകൾ നാനിംഗ് മുനിസിപ്പൽ അധികൃതർ നിഷേധിച്ചു. വാഹനങ്ങൾ ഇനി ഉപയോഗിക്കാൻ കഴിയാത്ത വിധം നാശമായെന്നാണ് പലരും പരാതിപ്പെടുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam