55 പേരുമായി ലാൻഡ് ചെയ്ത വിമാനം റൺവേയിൽ നിന്ന് 200 മീറ്റർ അകലേക്ക് തെന്നിമാറി, ഭദ്രാപൂരിൽ അപകടമൊഴിവായത് തലനാരിഴക്ക്

Published : Jan 03, 2026, 01:57 AM IST
nepal plane accident

Synopsis

നേപ്പാളിലെ ഭദ്രാപൂരിൽ 55 പേരുമായി ലാൻഡ് ചെയ്ത ബുദ്ധ എയറിന്റെ വിമാനം റൺവേയിൽ നിന്ന് 200 മീറ്റർ തെന്നിമാറി. കാഠ്മണ്ഡുവിൽ നിന്നെത്തിയ വിമാനത്തിലെ 51 യാത്രക്കാരും 4 ജീവനക്കാരും സുരക്ഷിതരാണെന്ന് എയർലൈൻ അധികൃതർ അറിയിച്ചു. 

കാഠ്മണ്ഡു: നേപ്പാളിലെ ഭദ്രാപൂരിൽ ലാൻഡ് ചെയ്യുന്നതിനിടെ വിമാനം റൺവേയിൽ നിന്ന് 200 മീറ്റർ ദൂരേക്ക് തെന്നിമാറി. ബുദ്ധ എയറിന്റെ ടർബോപ്രോപ്പ് പാസഞ്ചർ വിമാനമാണ് റൺവേയിൽ നിന്ന് തെന്നിമാറിയതെന്ന് എയർലൈൻ അധികൃതർ അറിയിച്ചു. വിമാനത്തിൽ 51 യാത്രക്കാരും നാല് ജീവനക്കാരും ഉണ്ടായിരുന്നു. എല്ലാവരും സുരക്ഷിതരാണെന്നും എയർലൈൻ അറിയിച്ചു. തലസ്ഥാനമായ കാഠ്മണ്ഡുവിൽ നിന്ന് എത്തിയ വിമാനമാണ് അപകടത്തിൽപ്പെട്ടത്. 9N-AMF, ATR 72-500 നമ്പർ ടർബോപ്രോപ്പ് പാസഞ്ചർ വിമാനമാണ് അപകടത്തിൽപ്പെട്ടതെന്ന് ട്രാക്കറുകൾ പറയുന്നു. കാഠ്മണ്ഡുവിൽ നിന്ന് സാങ്കേതിക, ദുരിതാശ്വാസ സംഘങ്ങളെ അയച്ചിട്ടുണ്ടെന്ന് എയർലൈൻ അറിയിച്ചു.

വിമാനം റൺവേയിൽ നിന്ന് ഏകദേശം 200 മീറ്റർ അകലെ ഒരു അരുവിക്ക് സമീപത്തേക്കാണ് തെന്നിമാറിയത്. സംഭവത്തിൽ വിമാനത്തിന് ചെറിയ കേടുപാടുകൾ സംഭവിച്ചു. നേപ്പാൾ വ്യോമയാനത്തിന്റെ സുരക്ഷാ രേഖ പലപ്പോഴും പരിശോധനയ്ക്ക് വിധേയമായിട്ടുണ്ട്. 2024 ജൂലൈയിൽ, കാഠ്മണ്ഡുവിൽ നിന്ന് പറന്നുയർന്ന സൗര്യ എയർലൈൻസിന്റെ ഒരു ബോംബാർഡിയർ വിമാനം തകർന്നുവീണ് 18 പേർ മരിച്ചു. 2023 ജനുവരിയിൽ, യെതി എയർലൈൻസിന്റെ ഒരു ATR 72 പൊഖാറയിൽ ലാൻഡ് ചെയ്യുന്നതിനിടെ തകർന്നുവീണ് വിമാനത്തിലുണ്ടായിരുന്ന 68 യാത്രക്കാരും 4 ക്രൂ അംഗങ്ങളും മരിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; അമേരിക്കയിൽ പുതുവത്സര രാത്രിയിൽ ഇസ്ലാമിക് സ്റ്റേറ്റിൻ്റെ ആക്രമണ നീക്കം; തകർത്ത് എഫ്ബിഐ, ഒരാൾ കസ്റ്റഡിയിൽ
പാകിസ്ഥാനെതിരെ ഇന്ത്യയുടെ പിന്തുണ തേടി ബലൂച് നേതാവ്, വിദേശകാര്യമന്ത്രിക്ക് കത്തയച്ച് മിർ യാർ ബലൂച്