പറന്നുയര്‍ന്ന വിമാനം അപ്രതീക്ഷിതമായി തടാകത്തിലേക്ക് കൂപ്പുകുത്തി; അപകടമെന്ന് കരുതി, പൈലറ്റിന്റെ വീട്ടിൽ ആത്മഹത്യാക്കുറിപ്പ്

Published : Dec 31, 2025, 11:58 AM IST
Plane crash

Synopsis

ഇംഗ്ലണ്ടിലെ എസെക്സിലുള്ള ഹാനിംഗ്ഫീൽഡ് റിസർവോയറിലേക്ക് സ്വകാര്യ വിമാനം ഇടിച്ചിറക്കി പൈലറ്റ് ആത്മഹത്യ ചെയ്തതായി സംശയം. പൈലറ്റിന്റെ വീട്ടിൽ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതോടെയാണ് അപകടം മനഃപൂർവ്വമാണെന്ന് പോലീസ് കരുതുന്നത്. 

ചെംസ്ഫോർഡ്: ഇംഗ്ലണ്ടിലെ എസെക്സിലുള്ള ഹാനിംഗ്ഫീൽഡ് റിസർവോയറിലേക്ക് സ്വകാര്യ വിമാനം ഇടിച്ചിറക്കി പൈലറ്റ് ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്. ഡിസംബർ 28 ഞായറാഴ്ച ഉച്ചയ്ക്ക് നടന്ന അപകടത്തിന് പിന്നാലെ പൈലറ്റിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതോടെയാണ് ഇത് അപകടമല്ലെന്നും മനഃപൂർവ്വമായ പ്രവൃത്തിയാണെന്ന് പൊലീസിന് സൂചന ലഭിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് ഏകദേശം രണ്ട് മണിയോടെയാണ് 'ബീഗിൾ ബി121 പപ്പ്' എന്ന സ്വകാര്യ വിമാനം തടാകത്തിലേക്ക് ഡൈവ് ചെയ്ത് ഇറങ്ങിയത്. നോർത്ത് വീൽഡ് എയർഫീൽഡിൽ നിന്ന് 11.54-ഓടെ പറന്നുയർന്ന വിമാനം സൗത്തെൻഡ് എയർപോർട്ടിലേക്കായിരുന്നു പോകേണ്ടിയിരുന്നത്. എന്നാൽ ലക്ഷ്യസ്ഥാനത്തെത്തുന്നതിന് മുൻപ് വിമാനം അപ്രതീക്ഷിതമായി തടാകത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു. പൈലറ്റ് മാത്രമാണ് വിമാനത്തിലുണ്ടായിരുന്നത്.

അപകടത്തെത്തുടർന്ന് എസെക്സ് പൊലീസും എയർ ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ചും സംയുക്തമായി അന്വേഷണം ആരംഭിച്ചു. പൈലറ്റിന്റെ വീട്ടിൽ നിന്ന് കണ്ടെടുത്ത കുറിപ്പുകൾ അദ്ദേഹം സ്വന്തം ജീവിതം അവസാനിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നുവെന്നതിലേക്ക് വിരൽ ചൂണ്ടുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. "അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്, സാങ്കേതിക തകരാറുകളുണ്ടോ അതോ പൈലറ്റിന്റെ മാനസികാവസ്ഥയാണോ അപകടത്തിന് കാരണമായതെന്ന് ഞങ്ങൾ പരിശോധിച്ചുവരികയാണ്," എസെക്സ് പോലീസ് ചീഫ് സൂപ്രണ്ട് വാഹിദ് ഖാൻ വ്യക്തമാക്കി.

അപകടത്തിൽപ്പെട്ട വിമാനം വളരെ മികച്ച രീതിയിൽ പരിപാലിക്കപ്പെട്ടിരുന്ന ഒന്നാണെന്ന് വിമാന വില്പന കമ്പനികൾ സാക്ഷ്യപ്പെടുത്തുന്നു. ഏകദേശം 55 ലക്ഷം രൂപയോളം വിപണി വിലയുള്ള ഈ വിമാനം പറത്താൻ ഏറെ എളുപ്പമുള്ള ഒന്നായാണ് കരുതപ്പെടുന്നത്. ഇത്രയും മികച്ച ഒരു വിമാനം അപകടത്തിൽപ്പെട്ടത് വ്യോമയാന മേഖലയിലും അമ്പരപ്പുണ്ടാക്കിയിട്ടുണ്ട്. അപകടത്തിന് പിന്നാലെ തടാകത്തിന് ചുറ്റുമുള്ള റിസർവോയർ പാർക്ക് അധികൃതർ അടച്ചുപൂട്ടി. നിരവധി പേർ അപകടസ്ഥലത്ത് പൂക്കൾ അർപ്പിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഹാപ്പി ന്യൂ ഇയർ, 2026 പിറന്നു; ലോകത്തില്‍ പുതുവത്സരം ആദ്യം ആഘോഷിച്ച് ഈ ദ്വീപ് രാജ്യം
അസദിനെക്കാൾ ദുരന്തം; സിറിയയിൽ വീണ്ടും സംഘർഷ ദിനങ്ങളോ?