വധുവിന്റെ വീടിന് മുകളിലൂടെ പറന്ന് വിമാനം, പിന്നാലെ 'പണമഴ', അമ്മായിയച്ഛന്റെ സർപ്രൈസ്; സംഭവം പാകിസ്ഥാനിൽ

Published : Dec 28, 2024, 06:48 PM ISTUpdated : Dec 28, 2024, 06:56 PM IST
വധുവിന്റെ വീടിന് മുകളിലൂടെ പറന്ന് വിമാനം, പിന്നാലെ 'പണമഴ', അമ്മായിയച്ഛന്റെ സർപ്രൈസ്; സംഭവം പാകിസ്ഥാനിൽ

Synopsis

മകൻ്റെ വിവാഹം കൂടുതൽ സ്പെഷ്യലാക്കാനായി വരൻ്റെ പിതാവ് വിമാനം വാടകയ്ക്ക് എടുത്തെന്നാണ് റിപ്പോർട്ട്. 

ഇസ്ലാമാബാദ്: ഗംഭീരമായ ആഘോഷങ്ങൾക്ക് പേരുകേട്ടവയാണ് ദക്ഷിണേഷ്യയിലെ വിവാഹങ്ങൾ. പാകിസ്ഥാനിലെ സിന്ധിൽ നടന്ന ഒരു വിവാഹമാണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. വധുവിൻ്റെ വീടിന് മുകളിലൂടെ പറക്കുന്ന വിമാനം പണമഴ പെയ്യിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിക്കുകയാണ്. വധുവിന്റെ വീടിന് മുകളിലൂടെ പറന്ന വിമാനത്തിൽ നിന്ന് ലക്ഷക്കണക്കിന് രൂപയാണ് താഴേയ്ക്ക് വീണതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ ഉൾപ്പെടെ റിപ്പോർട്ട് ചെയ്യുന്നു. 

മകൻ്റെ വിവാഹം കൂടുതൽ സ്പെഷ്യലാക്കാനായി വരൻ്റെ പിതാവ് തന്നെയാണ് ഇത്തരത്തിലൊരു സർപ്രൈസിന് മുതിർന്നത്. വിമാനം വാടകയ്ക്ക് എടുത്തതാണെന്നാണ് റിപ്പോർട്ട്. ആകാശത്ത് നിന്ന് പണമഴ പെയ്തതിന്റെ വീഡിയോ വൈറലായതോടെ നിരവധിയാളുകളാണ് പ്രതികരണങ്ങളുമായി രം​ഗത്തെത്തിയത്. പിതാവിന്റെ പ്രവൃത്തിയെ എതിർത്തും അനുകൂലിച്ചും ഒട്ടേറെയാളുകൾ അഭിപ്രായങ്ങൾ പങ്കുവെച്ചു. ചിലർക്ക് ഈ പ്രവൃത്തി തമാശയായാണ് തോന്നിയത്. വരൻ്റെ അച്ഛൻ ലക്ഷക്കണക്കിന് രൂപ ചെലവാക്കിയെങ്കിലും വരൻ ഈ കടം വീട്ടേണ്ടി വന്നേക്കാമെന്നാണ് ഒരു ഉപയോക്താവ് തമാശയായി പറഞ്ഞത്. പണം പാഴാക്കുന്നതിന് പകരം, ആവശ്യമുള്ളവരെ സഹായിക്കാൻ ഇത് ഉപയോഗിക്കാമായിരുന്നു എന്ന അഭിപ്രായം പലരും പങ്കുവെച്ചിട്ടുണ്ട്. 

ഈ വിവാഹത്തോടെ വധുവിന്റെ അയൽക്കാരാണ് ലോകത്തിലെ ഏറ്റവും സന്തുഷ്ടരായ ആളുകൾ എന്ന് പോലും അഭിപ്രായപ്പെട്ടവരുണ്ട്. ചിലർ വരന്റെ അച്ഛന്റെ പ്രവൃത്തിയെ സ്നേഹത്തിൻ്റെയും ആഘോഷത്തിൻ്റെയും പ്രകടനമാണെന്ന് പ്രശംസിച്ചപ്പോൾ പലർക്കും ഇത് പണത്തിന്റെ ഹുങ്കാണെന്നാണ് തോന്നിയത്. എന്തായാലും പ്രശംസിക്കപ്പെട്ടാലും വിമർശിക്കപ്പെട്ടാലും പാകിസ്ഥാനിലെ ഈ വിവാഹം വലിയ ചർച്ചയായി മാറിക്കഴിഞ്ഞു. 

READ MORE: മഞ്ഞുമൂടിയ റോഡ്, ചെറിയ ചരക്ക് വാഹനം പിന്നിലേയ്ക്ക് തെന്നിപ്പാഞ്ഞ് താഴ്ചയിലേയ്ക്ക് മറിഞ്ഞു; അപകടം മണാലിയിൽ

PREV
Read more Articles on
click me!

Recommended Stories

ഡ്യൂറൻഡ് ലൈനിൽ വീണ്ടും സംഘർഷം, പാകിസ്താനും അഫ്ഗാനിസ്താനും ഏറ്റുമുട്ടി, 5 പേർ കൊല്ലപ്പെട്ടു
ഡിസംബ‍ർ 10,11, കുറിച്ചുവെച്ചോളൂ! പാക്കിസ്ഥാൻ വിറയ്ക്കും, പാക് വ്യോമാതിർത്തിക്ക് തൊട്ടരികെ ഇന്ത്യൻ വ്യോമസേനയുടെ ശക്തി പ്രകടനം