വിമാനം ലാൻഡിംഗിനിടെ റൺവേയിൽ നിന്നും തെന്നിമാറി, തകർന്നു വീണു; 28 മരണം, അപകടം ദക്ഷിണ കൊറിയയിൽ

Published : Dec 29, 2024, 07:27 AM IST
വിമാനം ലാൻഡിംഗിനിടെ റൺവേയിൽ നിന്നും തെന്നിമാറി, തകർന്നു വീണു; 28 മരണം, അപകടം ദക്ഷിണ കൊറിയയിൽ

Synopsis

ലാൻഡിംഗിനിടെ റൺവേയിൽ നിന്ന് തെന്നിമാറിയ വിമാനം ചുറ്റുമതിലിൽ ഇടിച്ചാണ് തകർന്നത്. അപകടത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.

സോൾ: ദക്ഷിണ കൊറിയയിൽ വിമാന അപകടത്തിൽ 28 യാത്രക്കാർ മരിച്ചു.  മുവാൻ വിമാനത്താവളത്തിൽ ലാൻഡിംഗിനിടെയാണ് അപകടം. 175 യാത്രക്കാർ അടക്കം 181 പേരുമായി തായ്‍ലാൻഡിൽ നിന്നുമെത്തിയ ജെജു വിമാനമാണ് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ മുവാൻ വിമാനത്താവളത്തിൽ തകർന്നത്. ലാൻഡിംഗിനിടെ റൺവേയിൽ നിന്ന് തെന്നിമാറിയ വിമാനം ചുറ്റുമതിലിൽ ഇടിച്ചാണ് തകർന്നത്. അപകടത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.

175 യാത്രക്കാരും 6 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. പക്ഷി ഇടിച്ചതിനെ തുടർന്നാണ് അപകടമെന്നാണ് പ്രഥമിക നിഗമനം. പ്രാദേശിക സമയം രാവിലെ 9 മണിയോടെയാണ് വിമാനം തകർന്ന് വീണത്.  അപകടത്തിൽ രണ്ട് പേരെ രക്ഷപ്പെടുത്തിയതായി യോൻഹാപ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. വിമാനത്തിലെ തീ അണച്ചതായി അഗ്നിശമന സേന അധികൃതർ അറിയിച്ചു. പരിക്കേറ്റ നിരവധി പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. 

വീഡിയോ കാണാം

Read More : മാധ്യമ പ്രവർത്തക സിസിലിയ സാല അറസ്റ്റിൽ, ഒരാഴ്ചയായി ഏകാന്ത തടവിലും; പ്രതിഷേധവുമായി ഇറ്റലി, പ്രതികരിക്കാതെ ഇറാൻ

PREV
click me!

Recommended Stories

മത്തി കണികാണാനില്ല, ചത്തൊടുങ്ങിയത് 60000ത്തിലേറെ പെൻഗ്വിനുകൾ
കണ്ണിൽ ചോരയില്ലാത്ത ആക്രമണമെന്ന് ലോകം, ഡ്രോൺ ആക്രമണത്തിൽ പിടഞ്ഞുമരിച്ചത് 33 നഴ്സറി കുട്ടികളടക്കം 50 പേർ; കണ്ണീരിലാഴ്ന്ന് സുഡാൻ