അന്താരാഷ്ട്ര ബഹുമതികളുടെ എണ്ണത്തിൽ കാൽ സെഞ്ചുറി തികച്ച് മോദി, ചരിത്രത്തിലാദ്യമായി പരമോന്നത ബഹുമതി ഒരു വിദേശ നേതാവിന് നൽകി ട്രിനിഡാഡ് ആൻഡ് ടൊബാഗോ

Published : Jul 04, 2025, 10:17 PM IST
pm modi

Synopsis

140 കോടി ഇന്ത്യാക്കാർക്ക് വേണ്ടി പുരസ്കാരം അഭിമാനത്തോടെ സ്വീകരിക്കുന്നുവെന്ന് നരേന്ദ്ര മോദി പറഞ്ഞു

പോർട്ട് ഓഫ് സ്പെയിൻ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വീണ്ടും അന്താരാഷ്ട്ര ബഹുമതി. പരമോന്നത ബഹുമതിയായ 'ദി ഓർഡർ ഓഫ് ദി റിപ്പബ്ലിക്' നൽകി ട്രിനിഡാഡ് ആൻഡ് ടൊബാഗോ മോദിയെ ആദരിച്ചു. ഇതോടെ മോദിക്ക് കിട്ടിയ അന്താരാഷ്ട്ര ബഹുമതികളുടെ എണ്ണം 25 ആയി. ട്രിനിഡാഡ് ആൻഡ് ടൊബാഗോ പരമോന്നത ബഹുമതിയായ 'ദി ഓർഡർ ഓഫ് ദി റിപ്പബ്ലിക്' നൽകി ആദരിച്ച ആദ്യ വിദേശ നേതാവാണ് മോദി. 140 കോടി ഇന്ത്യാക്കാർക്ക് വേണ്ടി പുരസ്കാരം അഭിമാനത്തോടെ സ്വീകരിക്കുന്നുവെന്ന് നരേന്ദ്ര മോദി പറഞ്ഞു. പ്രസിഡന്‍റ് ക്രിസ്റ്റിൻ കാർല കം​ഗാലൂവുമായി മോദി കൂടികാഴ്ച നടത്തി. ട്രിനിഡാഡ് ആൻഡ് ടൊബാ​ഗോ പാർലമെന്‍റിനെയും ഇന്ത്യൻ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.

ട്രിനിഡാഡ് ആൻഡ് ടൊബാഗോയിൽ 2025 ൽ ഇന്ത്യൻ കുടിയേറ്റക്കാരുടെ 180-ാം വാർഷികം ആഘോഷിക്കുന്നതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് സന്ദർശനം. അതുകൊണ്ട് തന്നെ ഇരു രാജ്യങ്ങൾക്കുമിടയിലെ ബന്ധം ശക്തിപ്പെടുത്താൻ മോദിയുടെ സന്ദർശനത്തിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ. ട്രിനിഡാഡ് ആൻഡ് ടൊബാഗോയിലേക്കുള്ള മോദിയുടെ ആദ്യ സന്ദർശനമാണിത്.

കഴിഞ്ഞ ദിവസം ഘാനയുടെ പരമോന്നത ബഹുമതിയായ ‘ഓർഡർ ഓഫ് ദി സ്റ്റാർ ഓഫ് ഘാന’യും മോദിക്ക് ലഭിച്ചിരുന്നു. ഈ മഹത്തായ ബഹുമതിക്ക് പ്രധാനമന്ത്രി മോദി ഘാനയോട് നന്ദി പ്രകടിപ്പിക്കുകയും ഇന്ത്യയിലെ മുഴുവൻ പൗരന്മാർക്ക് സമർപ്പിക്കുകയും ചെയ്തിരുന്നു.

മോദിയുടെ വിദേശ സന്ദർശനത്തിന്‍റെ വിശദാംശങ്ങൾ

10 വർഷത്തിനിടയിലെ മോദിയുടെ ഏറ്റവും ദൈർഘ്യമേറിയ വിദേശ സന്ദർശനമാണ് നടക്കുന്നത്. 8 ദിവസത്തെ സന്ദർശനത്തിൽ പ്രധാനമന്ത്രി ആദ്യമെത്തിയത് ഘാനയിലാണ്. പിന്നാലെ ട്രിനിഡാഡ് ആൻഡ് ടൊബാഗോയിലെത്തിയ മോദി, അർജന്‍റീനയും സന്ദർശിച്ച ശേഷം ബ്രിക്സ് ഉച്ചകോടിക്കായി ബ്രസീലിലേക്ക് പോകും. പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കുന്നതാകണം ബ്രിക്സ് സംയുക്ത പ്രഖ്യാപനം എന്ന നിർദ്ദേശം ഇന്ത്യ മുന്നോട്ടു വച്ചിട്ടുണ്ട്. അതിർത്തി കടന്നുള്ള ഭീകരാക്രമണത്തിനെതിരെ കർശന നയം വേണം എന്ന നിലപാട് പ്രധാനമന്ത്രി ഉച്ചകോടിയിൽ അറിയിക്കും. ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങും. റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിനും ഉച്ചകോടിയിൽ പങ്കെടുക്കുന്നില്ല. ബ്രസീലിൽ നിന്ന് മടങ്ങുമ്പോൾ നമീബിയയിലും മോദി സന്ദർശനം നടത്തും. ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂർ അടക്കമുള്ള നടപടികൾ ഉച്ചകോടിയിൽ ചർച്ചയാകും. ആഗോള രാഷ്ട്രീയ സാഹചര്യം, കാലാവസ്ഥാ ധനസഹായം, മാരക രോഗങ്ങൾക്കെതിരായ പോരാട്ടത്തിലെ സഹകരണം എന്നിവയെക്കുറിച്ചുള്ള ചർച്ചകളും ബ്രിക്സ് ഉച്ചകോടിയിൽ നടക്കും. ബ്രസീലിൽ നിന്ന് മടങ്ങുമ്പോൾ നമീബിയയിലും മോദി സന്ദർശനം നടത്തും. നമീബിയയിലേക്കുള്ള മോദിയുടെ ആദ്യ സന്ദർശനവുമാണിത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തിലക കുറിയുമായി ക്ലാസിലെത്തിയ എട്ട് വയസുകാരനെ തിരിച്ചയച്ചു, ബ്രിട്ടനിലെ സ്കൂളിനെതിരെ ഇന്ത്യൻ വംശജർ
ഡോണൾഡ് ട്രംപിന്റെ 'ബോർഡ് ഓഫ് പീസിനോട്' പ്രതികരിക്കാതെ ഇന്ത്യ, ഭാവിയിൽ കശ്മീർ വിഷയത്തിലെ ട്രംപ് നിലപാടിൽ സന്ദേഹം